ആതിരപ്പള്ളിയില്‍ ഒഴുകിയെത്തി സഞ്ചാരികൾ ; തിരിച്ചയച്ച് അധികൃതർ

For full experience, Download our mobile application:
Get it on Google Play

അതിരപ്പിള്ളി : വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ശനിയാഴ്‌ച മുതൽ തുറക്കുമെന്ന വാർത്ത പരന്നതോടെ അതിരപ്പിള്ളി മേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. രാവിലെ മുതൽ സഞ്ചാരികളുടെ തിരക്കായിരുന്നു. വിനോദസഞ്ചാരകേന്ദ്രം തുറന്നോയെന്ന് ചോദിച്ച് ഒട്ടേറെപ്പേർ വിളിച്ചിരുന്നതായി വനപാലകർ പറഞ്ഞു.

മുന്നൂറിലേറെ വാഹനങ്ങളിൽ ആയിരത്തി അഞ്ഞൂറോളം സഞ്ചാരികളാണ് ശനിയാഴ്‌ച അതിരപ്പിള്ളിയിലെത്തിയത്. എല്ലാ വാഹനങ്ങളും അതിരപ്പിള്ളി പ്രവേശനകവാടത്തിന് സമീപമുള്ള ചെക്പോസ്റ്റിൽ തടഞ്ഞ് തിരിച്ചയച്ചു.

വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയതോടെ വെറ്റിലപ്പാറ പാലത്തിനു സമീപമുള്ള പോലീസിന്റെ ചെക്‌പോസ്റ്റ് പ്രവർത്തനം നിർത്തി. ഏഴാറ്റുമുഖത്തും അതിരപ്പിള്ളിയിലും തുമ്പൂർമുഴിയിലും പ്രവേശനം അനുവദിക്കാതിരുന്നതോടെ സഞ്ചാരികൾ ഭൂരിഭാഗവും ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള വെറ്റിലപ്പാറ പാലത്തിലാണ് തമ്പടിച്ചത്. പുഴയും മലകളും കണ്ട് ചിത്രങ്ങളെടുത്താണ് സഞ്ചാരികൾ മടങ്ങിയത്. പത്തിനാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുമ്പൂർമുഴി, അതിരപ്പിള്ളി വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...