Saturday, March 15, 2025 11:24 pm

‘അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല’ ; സമവായത്തിലൂടെ നടപ്പാക്കാമെന്ന് വൈദ്യുതി മന്ത്രി നിയമസഭയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഏറെ വിവാദങ്ങളുണ്ടാക്കിയ നിർദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. പദ്ധതിയുമായി മുന്നോട്ട് പോകാൻ 2020 ൽ സർക്കാർ കെഎസ് ഇബിയ്ക്ക്  എൻ ഒ സി നൽകിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. സമവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാനാകൂ. പദ്ധതിക്ക് ഏഴ് വർഷത്തെ എൻഒസി യാണ് ലഭിച്ചിട്ടുള്ളത്. ആരംഭിച്ചില്ലെങ്കിൽ വനംവകുപ്പിന് ബോർഡ് നൽകിയ 5.6 കോടി രൂപ തിരികെ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

അതിരപ്പിള്ളി പദ്ധതി പൂർണമായി ഉപേക്ഷിക്കാതെ സമവായം ഉണ്ടാക്കി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് വൈദ്യുതി ബോർഡിന്റെ തീരുമാനം. സംസ്ഥാന സർക്കാരിന്റെ എൻ ഒ സിക്ക് 2027 വരെ കാലാവധിയുണ്ട്. ഈ കാലയളവിൽ തുടക്കം കുറിക്കാനാണ് നീക്കം. എന്നാൽ പാരിസ്ഥിതികമായി സവിശേഷ പ്രാധാന്യമുള്ള ഹെക്ടർ കണക്കിന് വനഭൂമി നഷ്ടപ്പെടുമെന്നും അപൂർവ്വ മത്സ്യങ്ങളും വംശനാശഭീഷണി നേരിടുന്നവയുൾപ്പെടെയുള്ള പക്ഷികളുടെ ആവാസവും നശിക്കുമെന്നാണ് പദ്ധതിയെ എതിർക്കുന്നവർ നിരത്തുന്ന വാദം.

അതേ സമയം അതിരപ്പിള്ളി പദ്ധതിക്കുള്ള കേന്ദ്ര പാരിസ്ഥിതിക അനുമതിയും സാങ്കേതിക സാമ്പത്തിക അനുമതിയുടേയും കാലാവധി 2019 മെയിൽ അവസാനിച്ചിരുന്നു. പദ്ധതി വന്നാൽ മുങ്ങിപ്പോകുമായിരുന്ന വനമേഖലയിലെ മരങ്ങൾ മുറിക്കാനും അതിനുളള നഷ്ടപരിഹാവുമായി 5 കോടിയിലേറെ രൂപ വൈദ്യുതി ബോർഡ് 2001 ൽ വനം വകുപ്പിന് കൈമാറിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മലപ്പുറം എടപ്പാള്‍ കവപ്രമാറത്ത് മന അച്യുതന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

0
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മലപ്പുറം എടപ്പാള്‍ കവപ്രമാറത്ത് മന അച്യുതന്‍...

തിരുവമ്പാടി പുല്ലുരാംപാറ പള്ളിപ്പടി കുമ്പിടാൻ കയത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി മുങ്ങി മരിച്ചു

0
കോഴിക്കോട്: തിരുവമ്പാടി പുല്ലുരാംപാറ പള്ളിപ്പടി കുമ്പിടാൻ കയത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി...

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാത്തോളി ലാബിൽ പരിശോധനക്ക് അയച്ച അവയവ സാമ്പിളുകള്‍ മോഷ്ടിച്ച...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാത്തോളി ലാബിൽ പരിശോധനക്ക് അയച്ച...

ഓപ്പറേഷന്‍ ഡി -ഹണ്ട് ; മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,362 പേരെ പരിശോധനയ്ക്ക്...

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി -ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍...