‘അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല’ ; സമവായത്തിലൂടെ നടപ്പാക്കാമെന്ന് വൈദ്യുതി മന്ത്രി നിയമസഭയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഏറെ വിവാദങ്ങളുണ്ടാക്കിയ നിർദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. പദ്ധതിയുമായി മുന്നോട്ട് പോകാൻ 2020 ൽ സർക്കാർ കെഎസ് ഇബിയ്ക്ക്  എൻ ഒ സി നൽകിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. സമവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാനാകൂ. പദ്ധതിക്ക് ഏഴ് വർഷത്തെ എൻഒസി യാണ് ലഭിച്ചിട്ടുള്ളത്. ആരംഭിച്ചില്ലെങ്കിൽ വനംവകുപ്പിന് ബോർഡ് നൽകിയ 5.6 കോടി രൂപ തിരികെ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

അതിരപ്പിള്ളി പദ്ധതി പൂർണമായി ഉപേക്ഷിക്കാതെ സമവായം ഉണ്ടാക്കി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് വൈദ്യുതി ബോർഡിന്റെ തീരുമാനം. സംസ്ഥാന സർക്കാരിന്റെ എൻ ഒ സിക്ക് 2027 വരെ കാലാവധിയുണ്ട്. ഈ കാലയളവിൽ തുടക്കം കുറിക്കാനാണ് നീക്കം. എന്നാൽ പാരിസ്ഥിതികമായി സവിശേഷ പ്രാധാന്യമുള്ള ഹെക്ടർ കണക്കിന് വനഭൂമി നഷ്ടപ്പെടുമെന്നും അപൂർവ്വ മത്സ്യങ്ങളും വംശനാശഭീഷണി നേരിടുന്നവയുൾപ്പെടെയുള്ള പക്ഷികളുടെ ആവാസവും നശിക്കുമെന്നാണ് പദ്ധതിയെ എതിർക്കുന്നവർ നിരത്തുന്ന വാദം.

അതേ സമയം അതിരപ്പിള്ളി പദ്ധതിക്കുള്ള കേന്ദ്ര പാരിസ്ഥിതിക അനുമതിയും സാങ്കേതിക സാമ്പത്തിക അനുമതിയുടേയും കാലാവധി 2019 മെയിൽ അവസാനിച്ചിരുന്നു. പദ്ധതി വന്നാൽ മുങ്ങിപ്പോകുമായിരുന്ന വനമേഖലയിലെ മരങ്ങൾ മുറിക്കാനും അതിനുളള നഷ്ടപരിഹാവുമായി 5 കോടിയിലേറെ രൂപ വൈദ്യുതി ബോർഡ് 2001 ൽ വനം വകുപ്പിന് കൈമാറിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...