Thursday, July 3, 2025 3:59 pm

അതിരപ്പിള്ളിയിൽ കാട്ടാന ജനവാസ മേഖലയില്‍ ഇറങ്ങി ; നാട്ടുകാരെ പിന്തുടര്‍ന്ന് ഓടിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: അതിരപ്പിള്ളി വെറ്റിലപ്പാറയില്‍ കാട്ടാന നാട്ടുകാരെ ഓടിച്ചു. അരൂർമുഴിയിലാണ് കാട്ടാന പ്രദേശവാസികളെ പിന്തുടര്‍ന്ന് ഓടിച്ചത്. കാട്ടിനകത്തുനിന്ന് ഫെൻസിങ് ലൈൻ തകർത്ത് ജനവാസ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു ആന. ജനവാസ മേഖലയിൽ വീടുകൾക്ക് സമീപം കാട്ടാന എത്തിയതോടെ പ്രദേശവാസികൾ വലിയ ആശങ്കയിലായിരിക്കുകയാണ്. ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയവരും കാട്ടാനയെ കണ്ട് ഓടി. ആന എത്തിയ വിവരം അറിയിച്ചിട്ടും വനം വകുപ്പ് ഫലപ്രദമായി ഇടപെട്ടില്ലെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. ആന ജനവാസ മേഖലയിൽ ഇറങ്ങിയത് കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ലെന്നാണു പരാതിയുള്ളത്. പിന്നീട് ഫോറസ്റ്റ് സ്റ്റേഷൻ സമീപത്ത് എത്തിയതോടെ മുതിർന്ന ഉദ്യോഗസ്ഥരെത്തി ആനയെ ഓടിക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാരും വനപാലകരും ചേർന്ന് റോഡിൽ വാഹനങ്ങൾ നിയന്ത്രിച്ച് ആനയെ കാട്ടിലേക്കു തിരിച്ചു കയറ്റിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി വെള്ളാട്ട് തോട്ടിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

0
കോന്നി : തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കോന്നി മയൂർ ഏലായിലെ...

കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം

0
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം...

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

0
ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ രണ്ട്...

മഞ്ഞതോട്ടിലെ കുഞ്ഞുങ്ങൾക്ക് തുടർ പഠനത്തിന് വഴിയൊരുക്കി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

0
റാന്നി : മഞ്ഞതോട്ടിലെ കുഞ്ഞുങ്ങൾക്ക് തുടർ പഠനത്തിന് വഴിയൊരുക്കി ...