ആറ്റിങ്ങലിൽ വ്യാപാരിയുടെ കാർ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആറ്റിങ്ങലിൽ വ്യാപാരിയുടെ കാർ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ആറ്റിങ്ങൽ ആലംകോട് സ്വദേശി സഫറുദീന്റെ കാറിനാണ് തീയിട്ടത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്നും പ്രായപൂർത്തിയാകാത്തവർ കേസിൽ ഉൾപ്പെടാനുള്ള സാധ്യതകൾ പരിശോധിക്കുന്നതായും നഗരൂർ പോലീസ് പറഞ്ഞു. രാത്രി പതിനൊന്നേ മൂക്കാലോടെയായിരുന്നു സംഭവം. ആറ്റിങ്ങൽ ആലംകോട് ദാറുസ്സലാം വീട്ടിൽ സഫറുദീൻ്റെ കാറാണ് അഗ്നിക്കിരയായത്. വീട്ടിലെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് പെട്രോൾ പന്തമെറിയുകയായിരുന്നു.

ഉഗ്ര ശബ്ദം കേട്ട് വീട്ടുകാർ പുറത്തെത്തിയപ്പോൾ കാണുന്നത് വാഹനത്തിലും വീടിൻ്റെ മുൻവശത്തേക്കും തീ പടരുന്നതാണ്. തീ കെടുത്താനുള്ള ശ്രമത്തിനിടെ സഫറുദീൻ്റെ കാലിനും പൊള്ളലേറ്റു. മകള്‍ പഠിക്കുന്ന സ്കൂളിൽ സഹപാഠികളുമായി വാക്കു തർക്കമുണ്ടായിട്ടുണ്ടെന്നും അതിൽ ഉൾപ്പെട്ടവരാണോ ഇതിന് പിന്നിലെന്ന് സംശയിക്കുന്നെന്നും സഫറുദ്ദീൻ പറഞ്ഞു. വീടിന് നേരെ മുമ്പും ആക്രമങ്ങളുണ്ടായിട്ടുണ്ടെന്നും ഇയാൾ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വഷണം നടക്കുന്നതായും പ്രായപൂർത്തിയാകാത്തവർ കാർ കത്തിക്കലിന് പിന്നിലുണ്ടോയെന്ന് സംശയിക്കുന്നുവെന്നും നഗരൂർ പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...