ആലപ്പുഴ: ആലപ്പുഴയില്‍ എടിഎം കാര്‍ഡ് മോഷ്ടിച്ച് തട്ടിപ്പ് നടത്തിയ സ്ത്രീ അറസ്റ്റില്‍. താമരക്കുളം വില്ലേജില്‍ ചാരുംമൂട് താമസിക്കുന്ന നൈനാര്‍ മന്‍സിലില്‍ 80 വയസ്സുള്ള അബ്ദുല്‍ റഹ്മാന്‍ എന്ന സീനിയര്‍ സിറ്റിസന്റെ എടിഎം കാര്‍ഡാണ് മോ്ഷ്ടിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തത്. അബ്ദുല്‍ റഹ്മാന്റെ കുടുംബ വീട്ടില്‍ വാടകക്ക് താമസിച്ചു വരുന്ന രമ്യ ഭവനത്തില്‍ 38 വയസ്സുള്ള രമ്യയാണ് പിടിയിലായത്.
സംഭവത്തില്‍ നൂറനാട് പോലീസില്‍ പരാതി നല്‍കുകയും മോഷണ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ബാങ്കില്‍ നിന്നും സ്റ്റേറ്റ് മെന്റ് എടുക്കുകയും ഓരോ തീയതിയും സമയത്തും പണം പിന്‍വലിച്ച എടിഎമ്മുകളില്‍ നിന്ന് സിസിടിവി ദൃശ്യം കളക്ട് ചെയ്യുകയും ചെയ്തു. എടിഎം ലെ സിസിടിവി പരിശോധിച്ചപ്പോഴാണ് രമ്യ എന്ന സ്ത്രീയാണ് ഈ പണമെല്ലാം പിന്‍വലിക്കുന്നതെന്ന് മനസ്സിലായത്. തുടര്‍ന്നാണ് പോലീസ് രമ്യയെ പിടികൂടിയത്.