മൂന്നാർ യാത്ര ഇനി കൂടുതൽ ഉല്ലാസഭരിതം : ഡെപ്യൂട്ടി സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

അടൂർ: മൂന്നാർ യാത്ര ഇനി കൂടുതൽ ഉല്ലാസഭരിതമാകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ-കാന്തല്ലൂർ കെ എസ് ആർ റ്റി സി ബസ്സിന്റെ ഫ്ളാഗ്ഓഫ് നിർവഹിച്ച ശേഷമാണ് ഡെപ്യൂട്ടി സ്പീക്കർ ഇപ്രകാരം പറഞ്ഞത്. ചിലവ് കുറഞ്ഞ രീതിയിൽ അതും പൊതുഗതാഗതസൗകര്യത്തിൽ ഉള്ള യാത്ര യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് വലിയ ഉപകാരമാകുമെന്നും ചിറ്റയം പറഞ്ഞു. മൂന്നാർ വഴി കാന്തല്ലൂരിലേക്ക് ഉള്ള നോൺ ഏ സി സൂപ്പർഫാസ്റ്റ് ബസ്സാണ് ഡെപ്യൂട്ടി സ്പീക്കർ ഫ്ളാഗ്ഓഫ് ചെയ്ത് ആദ്യയാത്ര പുറപ്പെട്ടത്.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ബസ് അനുവദിച്ചത്. തട്ട, പത്തനംതിട്ട, എരുമേലി, ഈരാറ്റുപേട്ട, തൊടുപുഴ , ഊന്നുകൽ, അടിമാലി, മൂന്നാർ, മറയൂർ വഴിയാണ് സർവീസ്. ബസ് രാത്രി 9:15ന് കാന്തല്ലൂരിൽ എത്തും. ഇന്ന് രാവിലെ 7ന് പുറപ്പെട്ട് വൈകുന്നേരം 3:45ന് അടൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ജൈവവൈവിധ്യ മേഖലയായ കാന്തല്ലൂരിലേക്കുള്ള സർവീസ് മലയോര ജില്ലയിലെ ജനങ്ങൾക്ക് പ്രയോജനപ്രദമാകുമെന്ന് ചിറ്റയം പറഞ്ഞു.

ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, കൗൺസിലർ അപ്സര സനൽ, ആർ സനൽ കുമാർ, എസ് ഹർഷകുമാർ, റ്റി റ്റി ഹരി, എ റ്റി ഒ കെ കെ ബിജി, ജനറൽ ഇൻസ്പെക്റ്റർ എ കെ വിൽസൺ, ഇൻസ്പെക്ടർ രാകേഷ് തോമസ്, റ്റിബി റോയ്, ഡി വി വിനോദ്, കണ്ടക്ടർ ലെജു, ഡ്രൈവർ ശിവപ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ടിക്കറ്റ് നിരക്ക് മൂന്നാറിലേക്ക് 254 രൂപയും മറയൂരിലേക്ക് 310 രൂപയും കാന്തല്ലൂരിലേക്ക് 330 രൂപയുമാണ് ഉള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് അടഞ്ഞ് തന്നെ ; സമാധാന കരാർ പ്രാബല്യത്തിലായിട്ടും കപ്പൽ ​ഗതാ​ഗതം ഒമാൻ വഴി

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായും...

മേക്കെദാട്ടു അണക്കെട്ടിലും കടുപ്പിക്കാൻ വിജയ് സർക്കാർ ; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ആലോചന

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ കർണ്ണാടകയിലെ മേക്കെദാട്ടു...

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...