പ്രളയത്തില്‍ കേടുവന്ന എടിഎം മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ബാങ്കുകള്‍ അനാസ്ഥ കാട്ടുന്നു ; പരാതി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പ്രളയത്തില്‍ കേടുവന്ന എടിഎം മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ബാങ്കുകള്‍ അനാസ്ഥ കാട്ടുന്നതായി പരാതി . പ്രളയത്തിൽ വെള്ളം കയറിയതിനെ തുടർന്ന് പ്രവർത്തനം നിലച്ചു രണ്ടു മാസമായി എ.ടി.എം കൗണ്ടറുകൾ. ശുചീകരണം നടത്തി പ്രവർത്തന സജ്ജമാക്കാൻ അധികൃതർ തയ്യാറാകുന്നില്ല. വായ്പ്പൂര് മാർക്കറ്റ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും കാനറാ ബാങ്കിന്റെയും എ.ടി.എം കൗണ്ടറുകളാണ് പ്രവർത്തന രഹിതമായിരിക്കുന്നത്. വെള്ളം കയറിയതിനാൽ മെഷിനുകൾ തകരാറിലായതാണ് പ്രശ്നം.

രണ്ടു മാസമായിട്ടും എ.ടി എം പ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അത്യാവശ്യത്തിന് പണം എടുക്കുന്നതിന് 10 കിലോ മീറ്റർ ദൂരം സഞ്ചരിച്ച് മല്ലപ്പള്ളിയിലോ എഴുമറ്റൂര്‍ ചുങ്കപ്പാറ എന്നിവടങ്ങിലോ പോകേണ്ട ഗതികേടിലാണ് നാട്ടുകാര്‍. ഇതു മൂലം ദുരിതമനുഭവിക്കുകയാണ് നാട്ടുകാര്യം യാത്രക്കാരും. എ ടി എം പ്രവർത്തിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ബാങ്കുകളുടെ അനാസ്ഥയാണ് എ.ടി എം പ്രവർത്തനത്തിന് കാലതാമസം നേരിടുന്നതെന്നും ആക്ഷേപമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...