ഡല്‍ഹി : അറ്റോമിക് എനര്‍ജി കമ്മീഷന്‍ മുന്‍ ചെയര്‍മാനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. ശേഖര്‍ ബസു കോവിഡ് ബാധിച്ച് മരിച്ചു. കൊറോണ വൈറസ് ബാധിതനായ ശേഖര്‍ ബസു കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 68 വയസ്സായിരുന്നു.
കോവിഡിന് പുറമെ, വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 4.50 ഓടെയായിരുന്നു അന്ത്യം. 2014 ല്‍ രാജ്യം പത്മശ്രീ നല്‍കി ശേഖര്‍ ബസുവിനെ ആദരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യ ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഹന്തിന്റെ റിയാക്ടര്‍ സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത് ശേഖര്‍ ബസുവാണ്.