മല്ലപ്പള്ളിയിൽ സാമൂഹികവിരുദ്ധശല്യം വർധിച്ചു ; പോലീസ് നിഷ്ക്രിയമെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: മല്ലപ്പള്ളി കല്ലൂപ്പാറ പഞ്ചായത്തിലെ തുരുത്തിക്കാടും സമീപ പ്രദേശങ്ങളിലും സാമൂഹികവിരുദ്ധശല്യം രൂക്ഷമാകുന്നതായി പരാതി. തുണ്ടിയങ്കുളം-കോമളം റോഡിലും പരിസരപ്രദേശത്തുമാണ് പ്രശ്നം കാര്യമായുള്ളത്.

ബി.എ.എം. കോളേജ് കളിസ്ഥലവും അടുത്തുള്ള വിജനമായ പറമ്പുകളും ഇക്കൂട്ടർ കൈയടക്കുന്നു. വിദൂരസ്ഥലത്ത് നിന്ന് എത്തുന്നവരുടെ കൂട്ടമാണിവിടെ. കോവിഡ് ചട്ടങ്ങളും പാലിക്കുന്നില്ല. മദ്യം ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവുമുണ്ട്. കഞ്ചാവ് വിതരണത്തിനുള്ള ഇടത്താവളമായും മാറി.

കിഴക്കൻ മേഖലയിൽ നിന്ന് കൊണ്ട് വരുന്ന വസ്തുക്കൾ ചെറുകിട ഇടപാടുകാർക്ക് കൈമാറാൻ സമീപത്ത് അധികം വീടുകളില്ലാത്ത സ്ഥലങ്ങൾ കണ്ടെത്തിയിരിക്കുകയാണ്. കീഴ്വായ്പൂര് പോലീസിന്റെ പരിധിയിലായ ഇവിടെ കാര്യമായ പട്രോളിങ്‌ ഉണ്ടാകാറില്ല. അതിനാൽ ഇക്കൂട്ടർക്ക് സൗകര്യമായിട്ടുണ്ട്. പോലീസ് ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...