കോന്നി : ഉന്നതനിലവാരത്തില്‍ പണി പൂര്‍ത്തിയാക്കിയ റോഡില്‍ കുഴികള്‍ രൂപപ്പെട്ടുതുടങ്ങി. ഇത് അപകടത്തിനും കാരണമാകുന്നെന്ന് നാട്ടുകാര്‍ പറയുന്നു. അട്ടച്ചാക്കൽ – ചെങ്ങറ റോഡില്‍ കൈതകുന്ന് സ്കൂളിന്റെ ഭാഗത്താണ് ഇപ്പോള്‍ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. റോഡിന്റെ അടിയിലുള്ള പൈപ്പ് പൊട്ടിയതാണെന്നും പറയുന്നു. ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഏതു നിമിഷവും ഈ കുഴിയില്‍ വീണ് അപകടം സംഭവിക്കാം. ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ഉന്നത നിലവാരത്തില്‍ കരാര്‍ ; കോടികള്‍ മുടക്കിയ അട്ടച്ചാക്കൽ – ചെങ്ങറ റോഡില്‍ കുഴികള്‍
RECENT NEWS
Advertisment