കോന്നി : ഹൃദ്രോഗിയായ ഭാര്യ മരിച്ചുകിടക്കുന്നതു കണ്ട ഭര്‍ത്താവ് കഴുത്ത് മുറിച്ചതിനു ശേഷം ആറ്റില്‍ചാടി മരിച്ചു. അട്ടച്ചാക്കല്‍ മണിയന്‍പാറ മുട്ടത്ത് വടക്കേതില്‍ രമണി (57), ഭര്‍ത്താവ് ഗണനാഥന്‍ (67) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ രമണിയെ കാണുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖം രമണിക്ക് ഉണ്ടായിരുന്നുവെന്ന് പറയുന്നു. ഭാര്യ മരിച്ചുകിടക്കുന്നത് കണ്ട ഗണനാഥന്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്യുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കഴുത്തില്‍ കൈ മറച്ചുവെച്ചുകൊണ്ട് ആറ്റിലേക്ക് ഓടുകയായിരുന്നു. ചോരയുമായി ഓടുന്ന ഗണനാഥനെ നാട്ടുകാര്‍ കണ്ടിരുന്നു. വിവരം ചോദിച്ചപ്പോള്‍ ഭാര്യ മരിച്ചുകിടക്കുന്നു എന്നും വിളിച്ചുപറഞ്ഞു. നാട്ടുകാര്‍ വിവരം അറിഞ്ഞപ്പോഴേക്കും ഗണനാഥന്‍ അച്ചന്‍കോവിലാറ്റിലെ കാവുംപുറം മേലേക്കടവില്‍ ചാടിയിരുന്നു. ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും തെരച്ചിലില്‍ മൃതദേഹം കിട്ടി. ഗണനാഥന്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയിട്ട് ആത്മഹത്യ ചെയ്തു എന്ന നിലയിലാണ് ആദ്യം വാര്‍ത്ത പരന്നത്. മരിച്ച രമണിയുടെ ശരീരത്തില്‍ പരിക്കുകളോ കൊലപാതകത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്നാണ് സൂചന. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ യഥാര്‍ഥ മരണകാരണം അറിവാകൂ. ഗണനാഥന് രണ്ടുമക്കള്‍ – കാര്‍ത്തിക, കിഷോര്‍.