ഹൃദ്രോഗിയായ ഭാര്യ മരിച്ചുകിടക്കുന്നതു കണ്ട ഭര്‍ത്താവ് കഴുത്ത് മുറിച്ചതിനു ശേഷം ആറ്റില്‍ചാടി മരിച്ചു ; സംഭവം കോന്നിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : ഹൃദ്രോഗിയായ ഭാര്യ മരിച്ചുകിടക്കുന്നതു കണ്ട ഭര്‍ത്താവ് കഴുത്ത് മുറിച്ചതിനു ശേഷം ആറ്റില്‍ചാടി മരിച്ചു. അട്ടച്ചാക്കല്‍  മണിയന്‍പാറ  മുട്ടത്ത് വടക്കേതില്‍ രമണി (57), ഭര്‍ത്താവ് ഗണനാഥന്‍ (67) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ രമണിയെ കാണുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖം രമണിക്ക് ഉണ്ടായിരുന്നുവെന്ന് പറയുന്നു. ഭാര്യ മരിച്ചുകിടക്കുന്നത്‌ കണ്ട ഗണനാഥന്‍  കഴുത്തറുത്ത് ആത്മഹത്യ ചെയ്യുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കഴുത്തില്‍ കൈ മറച്ചുവെച്ചുകൊണ്ട് ആറ്റിലേക്ക് ഓടുകയായിരുന്നു. ചോരയുമായി ഓടുന്ന ഗണനാഥനെ നാട്ടുകാര്‍ കണ്ടിരുന്നു. വിവരം ചോദിച്ചപ്പോള്‍ ഭാര്യ മരിച്ചുകിടക്കുന്നു എന്നും വിളിച്ചുപറഞ്ഞു. നാട്ടുകാര്‍ വിവരം അറിഞ്ഞപ്പോഴേക്കും ഗണനാഥന്‍ അച്ചന്‍കോവിലാറ്റിലെ കാവുംപുറം മേലേക്കടവില്‍  ചാടിയിരുന്നു. ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും തെരച്ചിലില്‍ മൃതദേഹം കിട്ടി. ഗണനാഥന്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയിട്ട് ആത്മഹത്യ ചെയ്തു എന്ന നിലയിലാണ് ആദ്യം വാര്‍ത്ത പരന്നത്. മരിച്ച രമണിയുടെ ശരീരത്തില്‍ പരിക്കുകളോ കൊലപാതകത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്നാണ് സൂചന. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ യഥാര്‍ഥ മരണകാരണം അറിവാകൂ. ഗണനാഥന് രണ്ടുമക്കള്‍ – കാര്‍ത്തിക, കിഷോര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...