കൊല്ലത്ത് എട്ടു വയസ്സുകാരനെ പഴുപ്പിച്ച ചട്ടുകം ഉപയോഗിച്ച് പൊള്ളലേൽപിച്ചു ; പിതൃസഹോദരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അഞ്ചൽ: പഴുപ്പിച്ചെടുത്ത ചട്ടുകം ഉപയോഗിച്ച് എട്ടുവയസ്സുകാരന്റെ കാലിൽ ഗുരുതരമായ പൊള്ളലേൽപിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരൻ ഏരൂർ പുഞ്ചിരിമുക്ക് വേലൻകുഴി ബിജുവിലാസത്തിൽ വിനോദിനെ (32) അറസ്റ്റ് ചെയ്തു.കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകർ ചൈൽഡ്‌ലൈനിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ ഡിവൈഎസ്പി ബി.വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ നാലിനു വൈകിട്ടാണു സംഭവമെന്നു പൊലീസ് പറയുന്നു. പിതാവിന്റെ കുടുംബ വീട്ടിൽ കഴിയുന്ന കുട്ടിയെ അവിടെ വച്ചു വിനോദ് പൊള്ളലേൽപ്പിക്കുകയായിരുന്നെന്ന് പൊലീസ് വിശദീകരിച്ചു. കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയ കുട്ടിയുടെ കാലിലെ മുറിവ് കണ്ടാണു അധ്യാപകർ കാര്യമന്വേഷിച്ചത്. കുട്ടിയിൽ നിന്നും അധ്യാപകരിൽ നിന്നും ഡിവൈഎസ്പി മൊഴിയെടുത്തു. ഉപദ്രവിക്കാൻ ഉപയോഗിച്ച ചട്ടുകം പൊലീസ് കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്

0
ന്യൂഡൽഹി : സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ...

മലപ്പുറത്ത് എലിപ്പനി ആശങ്ക; സ്ഥിരീകരിച്ചത് കേസുകൾ 116

0
മലപ്പുറം: ജില്ലയില്‍ എലിപ്പനി കേസുകള്‍ ആശങ്കാജനകമായി ഉയരുന്നു. ഇതുവരെ 116...

ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...