എസ്ഐ അടക്കം മൂന്ന് പൊലീസുകാർക്ക് മദ്യപസംഘത്തിന്റെ മർദ്ദനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് കാക്കൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ അടക്കം മൂന്ന് പോലീസുകാർക്ക് മദ്യപസംഘത്തിന്റെ മർദ്ദനം. കാക്കൂർ പെരുംപൊയിലിൽ ക്രിസ്മസ് കരോൾ സംഘം ചമഞ്ഞ് വാഹനയാത്രക്കാരിൽ നിന്ന് പണം വാങ്ങിയത് ചോദ്യം ചെയ്തപ്പോഴാണ് യുവാക്കൾ ആക്രമിച്ചത്. പോലീസ് വാഹനവും പ്രതികൾ അടിച്ച് തകർത്തു. കോഴിക്കോട് ബാലുശ്ശേരി റൂട്ടിൽ കാക്കൂർ പെരുംപൊയിലാണ് സംഭവം ഉണ്ടായത്. ക്രിസ്മസ് കരോൾ സംഘം ചമഞ്ഞ് പ്രതികൾ എട്ടേരണ്ട് ജംഗ്ഷനിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരിൽ നിന്നും നിർബന്ധിച്ചും അല്ലാതെയും പിരിവെടുത്തു. ഓരോ വാഹനവും തടഞ്ഞ് പണപ്പിരിവ് തടത്തിയതോടെ സ്ഥലത്ത് ഗതാഗതക്കുരുക്കുമുണ്ടായതിനെ തുടർന്ന് നാട്ടുകാർ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ കാക്കൂർ എസ്ഐ അബ്ദുൾ സലാമും രണ്ട് പോലീസുകാരും സ്ഥലത്തെത്തി ഇവരെ തടഞ്ഞതോടെ വാക്കുതർക്കമായി. യുവാക്കളെ സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചപ്പോഴാണ് പ്രതികൾ പോലീസിനെ ആക്രമിക്കുകയും പോലീസ് വാഹനം അടിച്ചുതർക്കുകയും ചെയ്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാലടിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍

0
കൊച്ചി : കാലടി മാണിക്യമംഗലത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍....

കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി

0
കോഴിക്കോട് : കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. മുംബൈ...

റബർ തോട്ടത്തിൽ മരിച്ച ജിജോയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദുരൂഹത

0
കൊച്ചി : പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

പാർട്ടി വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ലെന്ന് എംവി ഗോവിന്ദൻ

0
തൃശൂര്‍ : മൂന്നാം ടേം ഭരണം പാർട്ടി പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന...