വണ്ടൂരില്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറി ആക്രമണം ; പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വണ്ടൂരിലെ കാപ്പിലിൽ ബാർബർ ഷോപ്പിൽ കയറി യുവാവിനെ ആക്രമിച്ചതായി പരാതി. കാപ്പിൽ അരിപ്പമാട് സ്വദേശി സാജുവിനാണ് മർദ്ദനമേറ്റത്. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം നടന്നത്. ബാർബർ ഷോപ്പിൽ മുടി വെട്ടിയ ശേഷം ഷേവ് ചെയ്യുന്ന സമയത്താണ് അക്രമി സംഘം എത്തിയത്. രാഗി എന്ന വ്യക്തിയും കൂടെയുള്ള രണ്ടുപേരും കാറിലെത്തിയാണ് ആക്രമണം നടത്തിയത്. കോൺഗ്രസ് പതാക ധരിച്ച് യുഡിഎഫിന്റെ പ്രചാരണ പരിപാടിയിൽ നിന്നാണ് ഇവർ എത്തിയതെന്ന് പരാതിയിൽ പറയുന്നു.

മൂർച്ചയുള്ള ആയുധം കൈവശം വെച്ച അക്രമി, “ഉള്ളിൽ നിന്ന് കുത്തണോ പുറത്ത് നിന്ന് കുത്തണോ” എന്ന് ആക്രോശിച്ചുകൊണ്ട് സാജുവിനെ തലയ്ക്കും കഴുത്തിനും മർദ്ദിക്കുകയായിരുന്നു. ബാർബർ ഷോപ്പിലെ ജീവനക്കാരും പരിസരത്തുള്ളവരും ചേർന്നാണ് അക്രമികളെ തടയാൻ ശ്രമിച്ചത്. പരിക്കേറ്റ സാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ തർക്കങ്ങളുടെയും സംഘർഷങ്ങളുടെയും തുടർച്ചയായാണ് ഈ ആക്രമണമെന്നാണ് പോലീസ് കരുതുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...