മലപ്പുറം : മലപ്പുറത്തെ തിരൂർ ബിവറേജസ് ഷോപ്പിനുമുന്നിൽ മദ്യപ സംഘം ആക്രമണം അഴിച്ചു വിട്ടു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മദ്യം വാങ്ങാനെത്തിയ നിരവധിപേരെ സംഘം ആക്രമിച്ചു. മദ്യം വാങ്ങാനെത്തിയവരെയാണ് സംഘം ആദ്യം ആക്രമിച്ചത്. തുടർന്ന് വഴിയെ പോയവരെ ഉള്‍പ്പെടെ മർദിച്ചു. ഒരാളെ ബിയർബോട്ടിൽ കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി. ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രശ്നക്കാരായ യുവാക്കളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നുപേരടുങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നും ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
ബിവറേജസ് ഷോപ്പിനുമുന്നിൽ മദ്യപ സംഘത്തിന്റെ ആക്രമണം
RECENT NEWS
Advertisment