പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയേയും ഭാര്യയേയും മര്‍ദിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പാഴ്സല്‍ നല്‍കിയ പൊറോട്ടക്ക് ചൂട് കുറഞ്ഞുപോയെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും മര്‍ദനം. പത്തനംതിട്ട വെണ്ണിക്കുളത്തണ് സംഭവം നടന്നത്. തിയേറ്റര്‍ പടിയില്‍ പ്രവര്‍ത്തിക്കുന്ന എം ജി ഹോട്ടല്‍ ഉടമ മുരുകനെയും ഭാര്യയേയുമാണ് മൂന്നഗ സംഘം ക്രൂരമായി മര്‍ദിച്ചത്. മദ്യപിച്ചെത്തിയ അക്രമി സംഘം കട അടിച്ചു തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ മുരുകനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭര്‍ത്താവിനെ മര്‍ദിക്കുന്നതു കണ്ടുകൊണ്ട് തടയാനെത്തിയ മുരുകന്റെ ഭാര്യ ഗീതയേയും കയ്യേറ്റം ചെയ്യുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. പ്രദേശവാസി തന്നെയായ ഒരാള്‍ പൊറോട്ട പാഴ്‌സല്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചുട്ടുകൊണ്ടിരുന്ന ചൂടുള്ള പൊറോട്ട പാക്ക് ചെയ്യുന്നതിനിടയില്‍, പൊറോട്ട ആവശ്യപ്പെട്ട വ്യക്തി പുറത്തേക്ക് പോയി. പിന്നീട് 15 മിനിട്ടുകള്‍ക്ക് ശേഷം മറ്റു രണ്ടു പേരെയും കൂട്ടി കടയിലേക്ക് എത്തി. ഓര്‍ഡര്‍ ചെയ്ത സാധനം ആവശ്യപ്പെട്ടു. കടയില്‍ ഉണ്ടായിരുന്ന ജീവനക്കാരന്‍ പാഴ്‌സല്‍ എടുത്തു നല്‍കിയതോടെ പൊറോട്ടക്ക് ചൂടില്ല എന്ന് പറഞ്ഞുകൊണ്ട് തട്ടിക്കയറുകയും വേറെ പൊറോട്ട വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പൊറോട്ട ചൂടുള്ളതാണ് എന്ന് കടക്കാര്‍ പറഞ്ഞതോടെ കടയുടമയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ശേഷം അക്രമികള്‍ കടന്നു കളഞ്ഞിരുന്നു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാകുന്നില്ല എന്നാണ് ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...