കോര്‍പറേഷനിലെ ആക്രമം ; രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് മേയറുടെ രാജിയാവശ്യപ്പെട്ട് ഡിസിസി നടത്തിയ കൊച്ചി കോര്‍പ്പറേഷന്‍ ഉപരോധ സമരത്തിനിടെ ജീവനക്കാരെ മര്‍ദിച്ച കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി അറസ്റ്റില്‍. സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍, എറണാകുളം ബ്ലോക്ക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തെ സംഘടനാ ഭാരവാഹിയായ ജെറിന്‍ ജെസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോര്‍പറേഷന്‍ ഉപരോധത്തിനിടെ ഓഫീസിലെത്തിയ ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. കോര്‍പറേഷന്‍ സെക്രട്ടറി ബാബു അബ്ദുല്‍ ഖാദറിനെയും ക്ലാര്‍ക്ക് വിജയകുമാറിനെയും വളഞ്ഞിട്ട് തല്ലി. രാവിലെ ഓഫീസിലെത്തിയ മറ്റൊരു ജീവനക്കാരനെ ഓടിച്ചിട്ട് ചവിട്ടുകയാണുണ്ടായത്. അതേസമയം ഉപരോധ സമരം നടത്തിയ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പെടെയുള്ള 500 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...