ഡെൻമാർക്ക് പ്രധാനമന്ത്രിക്കു നേരെ ആക്രമണം ; ഒരാൾ കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കോപ്പൻഹേഗൻ: ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ് നേരെ ആക്രമണം. ഇന്നലെ വൈകീട്ട് കോപ്പൻഹേഗനിലെ നഗരമധ്യത്തിലുള്ള ഒരു ചത്വരത്തിലാണ് ആക്രമണം നടന്നത്. പ്രധാനമന്ത്രിയുടെ അടുത്തേക്ക് നടന്നെത്തി അക്രമി പൊടുന്നനെ അടിക്കുകയായിരുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. എന്നാൽ കൂടുതൽ വിവരങ്ങൾ പൊലീസോ പ്രധാനമന്ത്രിയുടെ ഓഫീസോ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്‍റെ ഞെട്ടലിലാണ് പ്രധാനമന്ത്രി എന്നു മാത്രമാണ് ഓഫീസ് അറിയിച്ചത്. ആക്രമണം എല്ലാവരെയും ഉലച്ചെന്ന് ഡാനിഷ് പരിസ്ഥിതി മന്ത്രി മാഗ്നസ് ഹ്യൂനിക്കെ സോഷ്യൽ മീഡിയയിൽ കുറിച്ചു. ആക്രമണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ ഡെന്മാർക്കിൽ വോട്ടെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് ആക്രമണം നടന്നത്. മൂന്നാഴ്ച മുമ്പ് സ്ലോവാക്യയുടെ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വധശ്രമം നടന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിക്കോ സുഖം പ്രാപിച്ചു വരികയാണ്. അക്രമിയെ സംഭവ സ്ഥലത്തു വെച്ചുതന്നെ പിടികൂടി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജ് പരീക്ഷാ മൂല്യനിര്‍ണയം ; ഗുരുതര പിഴവുകളുണ്ടായതായി ആരോപണം

0
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലെ തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജില്‍...

ഇറാന്റെ വധഭീഷണി ; എയർഫോഴ്സ് വൺ ഒഴിവാക്കി സൈനിക വിമാനത്തിൽ പറന്ന് ട്രംപ്

0
വാഷിങ്ടൺ : തുർക്കിയിൽ കഴിഞ്ഞ മാസം നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം...

കൊല്ലത്ത് ബോട്ടിൽ നിന്ന് കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കാവനാട് അരവിളയിൽ കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് കായലിൽ...