പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ വധശ്രമത്തില്‍ പ്രതികരണവുമായി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ വധശ്രമത്തില്‍ പ്രതികരണവുമായി ഇന്ത്യ. പാകിസ്ഥാനിലെ സ്ഥിതിഗതികള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇമ്രാന്‍ ഖാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടെന്നും പാകിസ്ഥാനില്‍ ചില സംഭവവികാസങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഈ വിഷയം ശ്രദ്ധിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് ഇമ്രാന്‍ ഖാന് വെടിയേറ്റത്. അദ്ദേഹം സഞ്ചരിച്ച ട്രക്കിന് നേരെ അജ്ഞാതനായ തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് കാലുകളിലും വെടിയേറ്റങ്കിലും അപകടനില തരണം ചെയ്തതായി എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും ഒമ്പത് പേര്‍ക്ക് പരിക്കേറ്റെന്നും ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അക്രമി വെടിയേറ്റ് മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എകെ 47 ഉപയോഗിച്ചാണ് അക്രമികള്‍ ഇമ്രാന്‍ ഖാനെതിരെ വെടിയുതിര്‍ത്തതെന്ന് പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ്(പിടിഐ) പാര്‍ട്ടി നേതാവ് ഫവാദ് ചൗധരി പറഞ്ഞു. വ്യക്തമായ ആസൂത്രണത്തോടെ നടന്ന ആക്രമണമാണിതെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ പരിക്കേറ്റ ഇമ്രാന്‍ ഖാനെ ലാഹോറിലെ ഒരു ആശുപത്രിയിലേക്ക് മാറ്റുമെന്ന് മുന്‍ മന്ത്രിയും പിടിഐ നേതാവുമായ അസദ് ഉമര്‍ പറഞ്ഞു.

അടിയന്തരമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇസ്ലാമാബാദിലേക്ക് മാര്‍ച്ച് നടത്താന്‍ ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചത്. കിഴക്കന്‍ നഗരമായ ലാഹോറില്‍ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ വാഹനവ്യൂഹം വെള്ളിയാഴ്ച ഇസ്ലാമാബാദിലെത്തുമെന്നായിരുന്നു പ്രതീക്ഷ. ഇതിനിടെയാണ് വെടിവെപ്പ്.

നേരത്തെ ഇമ്രാന്‍ ഖാന്റെ റാലിക്കിടെ കണ്ടെയ്നറിനടിയില്‍പ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തക മരിച്ചിരുന്നു. പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ ഫൈവ് റിപ്പോര്‍ട്ടര്‍ സദഫ് നയീമാണ് മരിച്ചത്. വാഹനത്തിന് സമീപം നിന്ന മാധ്യമപ്രവര്‍ത്തക തിരക്കിനിടെ കണ്ടെയ്‌നറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വാഹനം ഇവരുടെ മേല്‍ പാഞ്ഞുകയറി. സംഭവത്തിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ തന്റെ ലോംഗ് മാര്‍ച്ച് നിര്‍ത്തിവച്ചു. സദഫ് നയീമിന്റെ മരണത്തില്‍ ഇമ്രാന്‍ ഖാന്‍ നടുക്കം രേഖപ്പെടുത്തി. ‘ചാനല്‍ 5 റിപ്പോര്‍ട്ടര്‍ സദാഫ് നയീമിന്റെ മരണത്തിലേക്ക് നയിച്ച അപകടത്തില്‍ ഞെട്ടലും അഗാധമായ ദുഖവും രേഖപ്പെടുത്തുന്നു,’ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...