കുമ്പനാട് കരോൾ സംഘത്തിന് നേരെയുള്ള ആക്രമണം – അക്രമികൾക്കെതിരെ ശക്തമായ നടപടി വേണം : ആന്റോ ആൻറണി എംപി*

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല കുമ്പനാട് കരോൾ സംഘത്തിനുനേരെ ഇന്നലെ നടന്ന അതിക്രൂരമായ ആക്രമണം മാപ്പർഹിക്കാത്തതാണെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കരോൾ സംഘത്തെയാണ് അതിക്രൂരമായി മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ദിച്ചത്. ഇവരിൽ ആറുപേർ മാത്രമാണ് കസ്റ്റഡിയി ലുള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത്. പതിനഞ്ചോളം പ്രതികൾ ഉണ്ടെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്നും ബാക്കിയുള്ള പ്രതികളെ കൂടി ഉടൻ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സാമൂഹ്യവിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നാണ് സമൂഹം ആഗ്രഹിക്കുന്നതെന്നും എം പി പറഞ്ഞു. ക്രിസ്തുമസ് ആഘോഷങ്ങൾക്കും കരോൾ സംഘങ്ങൾക്കും നേരെ നടക്കുന്ന ആക്രമണത്തെ അപലപിച്ച് പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കുമ്പനാട് ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ സംഗമവും ഐക്യദാർഢ്യ കരോൾ സർവീസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുകയും സ്ത്രീകൾക്കും കുട്ടികൾക്കും സ്വൈര്യമായി വഴി നടക്കാൻ കഴിയാത്ത വിധം ഇവരുടെ അതിക്രമങ്ങൾ പടരുമ്പോൾ കയ്യുംകെട്ടി നോക്കി നിൽക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടാകുന്നത്. സമൂഹത്തെ ആകെ ഞെട്ടിച്ച അതിക്രൂരമായ ആക്രമണമാണ് ക്രിസ്തുമസ് കരോൾ സംഘത്തിന് നേരെ നടന്നത്. ഈ ആക്രമണത്തിൽ ഉൾപ്പെട്ട ഒരു പ്രതിയും രക്ഷപ്പെട്ടു പോകാൻ അനുവദിക്കുകയില്ല. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻവേണ്ട എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ആന്റോ ആന്റണി എംപി പറഞ്ഞു. പാസ്റ്റർ ജിജി ചാക്കോ തേക്ക് തോട്, പാസ്റ്റർ തോമസ് എം പുളിവേലിൽ, പാസ്റ്റർ രാജീവ് ജോൺ പൂഴനാട്, പാസ്റ്റർ ബിനോയി ചാക്കോ എന്നിവർ ഐക്യദാർഢ്യ കരോൾ സർവീസിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...