കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മമ്പറം ദിവാകരനെതിരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കോൺഗ്രസിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയ മമ്പറം ദിവാകരനെതിരെ ആക്രമണം നടന്നതായി പരാതി. ബുധനാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണത്തിനിടെ കസേര കൊണ്ട് അടിച്ചതായാണ് പരാതി. സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസെടുത്തു. ബുധനാഴ്ച വൈകീട്ട് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള മമ്പറം ദിവാകരന്റെ മുറിയിൽ വെച്ചാണ് ആക്രമണമുണ്ടായത്. ഇന്ദിരാഗാന്ധി ആശുപത്രിയുടെ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് നടപടികൾ നടന്നുവരികയാണ്. ഇതിനിടെ തിരിച്ചറിയൽ കാർഡ് വാങ്ങാൻ വന്ന അഞ്ചുപേരാണ് മമ്പറം ദിവാകരനെ അക്രമിച്ചത്.

സാജിദ്, ഫൈസൽ, സന്ദീപ് തുടങ്ങിയ അഞ്ചുപേർക്കെതിരെയാണ് കേസുള്ളത്. ഇവർ കോൺഗ്രസുകരാണോ എന്നത് അന്വേഷണത്തിന് ശേഷമേ പറയാൻ സാധിക്കൂവെന്നാണ് പോലീസ് പറയുന്നത്. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനുമായി നിരന്തരം കൊമ്പുകോർത്തിരുന്ന മമ്പറം ദിവാകരനെ പാർട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിൽ രണ്ടു ദിവസം മുമ്പാണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നിലവിലെ ചെയർമാനാണ് മമ്പറം ദിവാകരൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...