കൊച്ചിയിൽ പോലീസിന് നേരെ ആക്രമണം ; യുവനടനും വിഷ്വൽ എഡിറ്ററും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിൽ പോലീസിന് നേരെ ആക്രമണം നടത്തിയ യുവ നടനും വിഷ്വൽ എഡിറ്ററും അറസ്റ്റിൽ. യുവനടനായ തൃശൂർ സ്വദേശി സനൂപ്, വിഷ്വൽ എഡിറ്ററായ പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം. വാഹനപരിശോധനക്കിടെ ഇവർ സഞ്ചരിച്ച നാല് ബൈക്കുകൾ നോർത്ത് പൊലീസ് തടഞ്ഞിരുന്നു. പോലീസ് ചോദിച്ച ചോദ്യങ്ങൾക്ക് ഇവര്‍ ഉത്തരം നൽകിയില്ല. വാഹനത്തിന്റെ രേഖകളും ഇല്ലായിരുന്നു.

ഇവർ പിന്നീട് നോർത്ത് സി.ഐയടക്കമുള്ളവർക്കെതിരെ തട്ടിക്കയറി. തുടർന്ന് ആക്രമണം നടത്തുകയായിരുന്നെന്നും പോലീസ് പറയുന്നു. തുടർന്ന് മൂന്ന് പേർ ഓടി രക്ഷപ്പെടുകയും ചെയ്തു. ബാക്കി രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് കൊച്ചിയിൽ സിനിമാ ഷൂട്ടിങ് നടക്കുന്നുണ്ട്. അതിനായി എത്തിയവരാണ് ഇവർ. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ സഞ്ചരിച്ച ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...