Friday, May 9, 2025 11:31 pm

അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ ഉണ്ടായ ആക്രമണം ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

റാന്നി: മുക്കട-ഇടമണ്‍-അത്തിക്കയം ശബരിമല പാതയിൽ ആന്ധ്രാപ്രദേശ് സ്വദേശികളായ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച തീർത്ഥാടന വാഹനത്തിനു നേരെ ഉണ്ടായ ആക്രമണത്തിലെ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. അത്തിക്കയം കണ്ണമ്പള്ളി പഞ്ചാരമുക്കിന് സമീപം ഞായറാഴ്ച വൈകിട്ട് ഏഴരയോടായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടു പേര്‍ ചേര്‍ന്ന് ബസിന്‍റെ മുന്‍വശത്തെ ചില്ല് എറിഞ്ഞുടയ്ക്കുകയായിരുന്നു. വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.റ്റി.വി ദൃശ്യങ്ങൾ കേന്ദ്രകരിച്ചുള്ള അന്വേഷണമാണ് നിലവിൽ നടക്കുന്നത്. വിഷയത്തിൽ ജില്ലാ പോലീസ് മേധാവി വി. അജിത് ഉൾപ്പെടെ നിരന്തര ഇടപെടൽ നടത്തുന്നുണ്ട്.

ആക്രമണത്തിൽ ബസിന്റെ മുന്നിലുള്ള ഗ്ലാസ്‌ പൂർണ്ണമായും തകർന്നിരുന്നു. പെരുനാട് പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയും തുടർ യാത്രക്ക് മറ്റു വാഹനം തയ്യാറാക്കി നൽകാം എന്നറിയിച്ചെങ്കിലും അയ്യപ്പന്മാർ ഇതേ വാഹനത്തിൽ പോകണമെന്ന് വാശി പിടിച്ചു. തുടർന്നു ഇവരെ തിരികെ വരുമ്പോൾ സ്റ്റേഷനിൽ എത്തണമെന്ന് അറിയിച്ചു പോകാൻ അനുവദിച്ചു. ഇരുചക്ര വാഹനത്തിൽ ഏതിരെ വന്ന രണ്ട് യുവാക്കൾ ആണ് കറുത്ത ബൈക്കിൽ ഇരുന്നുകൊണ്ട് കല്ലെറിഞ്ഞത് എന്നാണ് ദൃക്‌സാക്ഷികളായ അയ്യപ്പൻമാരും സമീപവാസികളും പറയുന്നത്. വിഷയത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമണികളെ പിടികൂടി തക്കതായ ശിക്ഷ നൽകണമെന്നാണ് അയ്യപ്പ സേവാ സംഘടനകളുടെയും നാട്ടുകാരുടെയും ആവശ്യം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വ്യവസായ മുന്നേറ്റത്തിലൂടെ വരുമാനം വർദ്ധിച്ചു : മന്ത്രി കെ എൻ ബാലഗോപാൽ

0
പത്തനംതിട്ട : ഒരു ലക്ഷം കോടി രൂപ നികുതി വരുമാനം ലഭിക്കുന്ന...

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിൽ മാറ്റം

0
തിരുവനന്തപുരം : 'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ...

കോണ്‍ക്രീറ്റ് ജോലിയില്‍ ഏര്‍പ്പെട്ട അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് നാല്...

0
കോഴിക്കോട്: കോണ്‍ക്രീറ്റ് ജോലിയില്‍ ഏര്‍പ്പെട്ട അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലേക്ക് കൂറ്റന്‍ മരം...

എസ്എസ്എല്‍സി ; ജില്ലയില്‍ 99.48 വിജയശതമാനം

0
പത്തനംതിട്ട : ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് 99.48 വിജയശതമാനം. പരീക്ഷ എഴുതിയ...