റെയിൽവേ സ്റ്റേഷനിൽ ഉറങ്ങുകയായിരുന്നവർക്ക് നേരെ ആക്രമണം ; രണ്ടു പേർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മുംബൈ: നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ ഉറങ്ങുകയായിരുന്നവർക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇവരെ ആക്രമിച്ചത്. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ആറാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഉറങ്ങുകയായിരുന്ന ഏഴുപേരടങ്ങുന്ന സംഘത്തെയാണ് റെയിൽവേ ട്രാക്കുകളിൽ ഉപയോഗിക്കുന്ന കോൺക്രീറ്റ് സ്ലീപ്പർ സ്ലാബുകളിലൊന്ന് ഉപയോഗിച്ച് മർദ്ദിച്ചത്.

നിലവിളി കേട്ട് റെയിൽവേ പോലീസിന്റെ പട്രോളിംഗ് സംഘം സ്ഥലത്തെത്തി അക്രമിയെ പിടികൂടി. കൊല്ലപ്പെട്ടവരിൽ ഒരാൾ തമിഴ്നാട് സ്വദേശി ഗണേഷ് കുമാർ (40) ആണ്.  മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്. അക്രമി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സംഭവത്തിനു ശേഷം നാഗ്പൂർ സ്റ്റേഷനിൽ സുരക്ഷ ശക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി സംശയം

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ കാണാതായതായി...

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള...

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി ; ബൈക്ക് കണ്ടെത്തി

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ...

രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി വസന്ത് സിറിയക്

0
കോട്ടയം : ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പരിഹാസവുമായി കെപിസിസി...