വീണ്ടും ടിടിഇയ്ക്കുനേരെ കയ്യേറ്റം ; മംഗലാപുരം -ചെന്നൈ എക്സ്പ്രസിലെ വനിതാ ടിടിഇയെ തള്ളിമാറ്റി ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മംഗലാപുരം -ചെന്നൈ എക്സ്പ്രസില്‍ ടിക്കറ്റ് ചോദിച്ചതിന് വനിത ടിടിഇയെ യാത്രക്കാരന്‍ കയ്യേറ്റം ചെയ്തു. ടിടിഇ ആര്‍ദ്ര അനില്‍കുമാറിനെയാണ് യാത്രക്കാരനായ ആന്‍ഡമാന്‍ സ്വദേശി മധുസൂദന്‍ നായര്‍ കയ്യേറ്റം ചെയ്തത്. ടിക്കറ്റ് ചോദിച്ചപ്പോള്‍ പ്രകോപിനായ ഇയാള്‍ തള്ളിമാറ്റുകയായിരുന്നെന്ന് ടിടിഇ പറഞ്ഞു. ഇന്നലെ വൈകിട്ട് വടകര പിന്നിട്ടപ്പോഴായിരുന്നു സംഭവം. ട്രെയിന്‍ കോഴിക്കോട്ടെത്തിയപ്പള്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കേസ്.

ബെംഗളൂരു കന്യാകുമാരി എക്സ്പ്രസ്സിലെ ടിടിഇമാര്‍ക്കുനേരെ ആക്രമണം നടന്ന സംഭവത്തിന് പിന്നാലെയാണ് മംഗലാപുരം- ചെന്നൈ എക്സ്പ്രസിലെ ടിടിഇയ്ക്കുനേരെയും ആക്രമണം ഉണ്ടാകുന്നത്. ട്രെയിനുള്ളിൽ ഡ്യൂട്ടിക്കിടെ ടിടിഇ മാർക്കെതിരെ അക്രമണം കൂടുമ്പോഴും ഒരു പരിഹാരം നടപടിയുമില്ല. പ്രതികളെ യാത്രക്കാരോ സംഭവ സ്ഥലത്ത് പിടികൂടിയാൽ അടുത്ത സ്റ്റേഷനിൽ റെയിൽവേ പൊലീസെത്തി കസ്റ്റഡിയിലെടുക്കുന്ന അവസ്ഥയാണ് തുടരുന്നത്. ഉദ്യോഗസ്ഥരുടെ അവസ്ഥ ഇങ്ങനെ എങ്കിൽ യാത്രക്കാരുടെ സുരക്ഷ എങ്ങനെയാകുമെന്ന ചോദ്യമാണ് ഉയരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു

0
കൊഹിമ: നാ​ഗാലാൻഡിലുണ്ടായ സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു. സംഭവത്തിൽ നാല് സൈനിക‍ർക്ക്...

മൂന്നുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 1 ലക്ഷം പിഴ; തുക മദ്യസത്കാരത്തിന് ചെലവഴിച്ച് പഞ്ചായത്ത്

0
റാഞ്ചി: മൂന്ന് വയസുകാരിക്ക് നേരെയുണ്ടായ പീഡനം മറയ്ക്കാന്‍ പ്രതിക്ക് ഒരു ലക്ഷം...

റാന്നി ചേത്തയ്ക്കല്‍ സ്വദേശിനിയായ യുവതിയെ കാണാനില്ല

0
റാന്നി: ചേത്തയ്ക്കല്‍ വലിയപതാൽ സ്വദേശിനിയായ യുവതിയെ കാണാതായതായി പരാതി. പാറേക്കടവ് വലിയപാതൽ,...

പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ. ആവശ്യം...