മന്ത്രി വീണാ ജോർജ്ജിനെതിരായ ആക്രമണം ആസൂത്രിതമെന്ന് വൃന്ദാ കാരാട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെതിരായ ആക്രമണം ആസൂത്രിതമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. കേരളത്തിൻ്റെ ആരോഗ്യ മേഘല കൈയ്യടക്കി വെച്ച വൻകിട കുത്തകളെ ഒഴിവാക്കി, മികച്ച സർക്കാർ ആശുപത്രികൾ ഉണ്ടാക്കിയതാണ്, കെ എസ് യു പ്രവർത്തകർ മന്ത്രിക്ക് നേരേ ആക്രമണം നടത്താൻ കാരണമെന്നുമാണ് വ്യന്ദാ കാരാട്ടിന്റെ ആരോപണം. വീണാ ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി, എൽഡിഎഫ് കുമ്പനാട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വൃന്ദാ കാരാട്ട്.

ഒരു വനിതാ മന്ത്രിയെ ആക്രമിച്ച സംഭവം ഇന്ത്യയിൽ തന്നെ ആദ്യത്തെതാണ്. ആരോഗ്യം വിദ്യാഭ്യാസം ഭക്ഷ്യ സുരക്ഷ തുടങ്ങിയ സകല മേഖലകളിലും കേരളം ഒന്നാമതാണ്. നീതി ആയോഗ് എന്ന കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനത്തിൻ്റെ റിപ്പോർട്ട് പരിശോധിച്ച് നോക്കിയാൽ, ഈ കാര്യങ്ങൾ വ്യക്തമാകും. കേരളം മാത്രമാണ് ഇന്ത്യയുടെ ഭരണഘടനാ മൂല്ല്യങ്ങൾ സംരക്ഷിക്കുന്നത്. മോദിജിയും രാഹുലും ബാഗേജുകളിൽ നുണ നിർമ്മാൺ മെഷിനുമായാണ് കേരളത്തിൽ വന്ന് പോകുന്നതെന്നും വൃന്ദാ കാരാട്ട് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി നിയോജക മണ്ഡലം കൺവീനർ, എം വി സഞ്ചു എന്നിവർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...