പട്‌ന : ബിഹാറില്‍ നൂപുർ ശർമയെ പുകഴ്ത്തി സോഷ്യൽ മീഡിയ പോസ്റ്റിട്ടത്തിനെ പിന്തുണച്ചതിന് യുവാവിനെ ഇരുപതിലധികം പേർ ചേര്‍ന്ന് ആക്രമിച്ചു. ഭോജ്പൂർ ജില്ലയിലെ ഒരു ചായക്കടയിലാണ് സംഭവം. പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമര്‍ത്തില്‍ നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ട് ദീപക് എന്ന യുവാവ് അഭിപ്രായം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആക്രമണം. സസ്പെൻഡ് ചെയ്ത കാവി പാർട്ടി നേതാവിനെ പിന്തുണയ്ക്കരുതെന്ന് അവിടെ ഉണ്ടായിരുന്ന റയീസ് ദീപക്കിനോട് ആവശ്യപ്പെട്ടു. ദീപക് അതിന് വിസമ്മതിച്ചപ്പോൾ റയീസ് കൂട്ടാളികളിൽ ചിലരെ വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നു.