മാനന്തവാടി കബനി പുഴയില്‍ തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : മാനന്തവാടി കബനി പുഴയില്‍ ചങ്ങാടകടവ് പാലത്തിന് സമീപം തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. മാനന്തവാടി പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഏഴരയോടെ നാട്ടുകാരാണ് വെള്ളത്തില്‍ പൊന്തി കമിഴ്ന്ന് കിടക്കുന്ന മൃതദേഹം കണ്ടത്. ഏകദേശം മുപ്പത്തി അഞ്ച് വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കറുത്ത പാന്റും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഇടതു കാലിന് പരിക്കേറ്റിട്ടുണ്ട്. സമീപത്ത് നിന്ന് കുടയും ചെരുപ്പും ലഭിച്ചിട്ടുണ്ട്. പാലത്തിന്റെ കൈവരിയില്‍ തൂങ്ങി കിടക്കുന്ന നിലയില്‍ കയറും കണ്ടെത്തി.

മൃതദേഹത്തിന് മൂന്ന് നാല് ദിവസം പഴക്കമുള്ളതായാണ് നിഗമനം. തൂങ്ങി മരിച്ച മൃതദേഹത്തിന്റെ പഴക്കം കാരണം തല അറ്റ് പോയതാകാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. തലയില്ലാത്തതിനാല്‍ ആളെ തിരിച്ചറിയുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്ന് മൃതദേഹം കരക്ക് എത്തിച്ചു. മാനന്തവാടി പോലിസ് സംഭവസ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച്‌ വരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു എന്ന് മാനന്തവാടി പോലിസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...