മന്ത്രി സ്ഥാനം മാത്രമല്ല, എംഎല്‍എ സ്ഥാനം കൂടി നഷ്ടപ്പെടും ; യുഡിഎഫ് കോടതിയിലേയ്ക്ക്‌ കെ.മുരളീധരന്‍ എംപി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഭരണഘടനാ വിമര്‍ശനത്തില്‍ സജി ചെറിയാന് മന്ത്രി സ്ഥാനം മാത്രമല്ല, എംഎല്‍എ സ്ഥാനം കൂടി നഷ്ടപ്പെടുമെന്ന് കെ.മുരളീധരന്‍ എംപി സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയത്. ഇക്കാര്യത്തില്‍ കൃത്യമായ തെളിവ് ഉള്ളതിനാല്‍ കൂടുതല്‍ അന്വേഷണം പോലും വേണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞു.

‘സജി ചെറിയാന്‍ സത്യപ്രതിജ്ഞ ലംഘിച്ചു. ഈ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്താല്‍ ഇവിടെ മന്ത്രി സ്ഥാനം മാത്രമല്ല, എംഎല്‍എ സ്ഥാനവും പോവും. ഇതില്‍ അന്വേഷണത്തിന്റെ ആവശ്യമില്ല. കൃത്യമായ തെളിവാണ്. രണ്ട് കാര്യങ്ങളാണ് കേരളത്തില്‍ ഇതുവരെ നടന്നതില്‍ പ്രോസിക്യൂഷന് ഒരു ജോലിയും ഇല്ലാത്തത്. ഒന്ന് നിയമസഭയിലെ ആക്രമണം, രണ്ടാമത്തേത് സജി ചെറിയാന്റെ പരാമര്‍ശം.’ കെ.മുരളീധരന്‍ പറഞ്ഞു.

മന്ത്രി രാജിവെച്ച്‌ പുറത്ത് പോകണം, മുഖ്യമന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെടാത്ത പക്ഷം ഗവര്‍ണര്‍ ഇടപെടണമെന്നും മുരളീധരന്‍ പറഞ്ഞു. സര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് യുഡിഎഫ് നീക്കം. ഭരണഘടനയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല, മന്ത്രി സജി ചെറിയാന്‍ അവഹേളിക്കുകയാണ് ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു.

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് എഴുതിയ ഭരണഘടനയാണത്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യം. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കവെയായിരുന്നു സജി ചെറിയാന്റെ പ്രസ്താവന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...