നടപടി സിപിഎം തീരുമാനിക്കട്ടെയെന്ന് സിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭരണഘടനയെ ആക്ഷേപിച്ച് നടത്തിയ പ്രസംഗത്തിൽ നടപടി സിപിഎം തീരുമാനിക്കട്ടെയെന്ന് സിപിഐ. സിപിഎമ്മിന്റെ തീരുമാനത്തിനുശേഷം മാത്രം പ്രതികരണമെന്ന് കാനം രാജേന്ദ്രന്‍. സി.പി.എമ്മിന്റെ സെക്രട്ടേറിയറ്റ് അംഗമാണ് സജി ചെറിയാൻ. സി.പി.എമ്മിന്റെ ഇക്കാര്യത്തിലുള്ള തീരുമാനം വരട്ടെ. എന്നിട്ട് മാത്രമേ പ്രതികരണമുള്ളൂവെന്നും കാനം വ്യക്തമാക്കി. അതേസമയം, മന്ത്രി സജി ചെറിയാന്‍ തല്‍ക്കാലം രാജിവയ്ക്കില്ല. നിയമവശം പരിശോധിച്ചശേഷം മാത്രം നടപടിയെടുത്താല്‍ മതിയെന്നാണ് സജി ചെറിയാന്‍ കൂടി പങ്കെടുത്ത സിപിഎം അവയ്‍ലബിള്‍ സെക്രട്ടേറിയറ്റിന്റെ തീരുമാനം.

രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് എന്തിന് രാജിയെന്നാണ് മന്ത്രി മാധ്യമങ്ങള്‍ക്കു നല്‍കിയ ഉത്തരം. പറയാനുള്ളതെല്ലാം ഇന്നലെ പറ‍ഞ്ഞുവല്ലോ എന്നും പറഞ്ഞു. നാക്ക് പിഴ പറ്റിയെന്നായിരുന്നു സിപിഎം സെക്രട്ടേറിയറ്റില്‍ സജി ചെറിയാന്റെ വിശദീകരണം. മന്ത്രി ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്ന വിമര്‍ശനവും സെക്രട്ടേറിയറ്റിലുയര്‍ന്നു. സര്‍ക്കാരിനെയും പാര്‍ട്ടിയെയും മന്ത്രി പ്രതിരോധത്തിലാക്കിയെന്നും വിലയിരുത്തി. നാളെ ചേരുന്ന സമ്പൂര്‍ണ സെക്രട്ടേറിയറ്റ് ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു. സജി ചെറിയാന്‍ പ്രഥമദൃഷ്ടിയാ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നാണ് എജിയുടെ നിയമോപദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...