കൊല്ലം : മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട് വീടിന് തീയിട്ട് നശിപ്പിക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1 മണിയോടെ നടന്ന സംഭവത്തില്‍ പാരിപ്പളളി എഴിപ്പുറം അഫ്‌സല്‍ മന്‍സിലില്‍ അസിമിനെ (49) പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. 2001 ല്‍ വിവാഹം കഴിഞ്ഞ ഇയാള്‍ 2006 മുതല്‍ പല കാരണങ്ങള്‍ പറഞ്ഞ് സ്ഥിരമായി മദ്യപിച്ചെത്തി വഴക്ക് ഉണ്ടാക്കുകയും ഭാര്യയേയും മക്കളേയും ദേഹോപദ്റവം ഏല്‍പ്പിക്കുകയും ചെയ്യുമായിരുന്നു.
ഭാര്യയുടെ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. പാരിപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ എ.അല്‍ജബാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുരേഷ് കുമാര്‍, സാബുലാല്‍, ജി.എ.എസ്.ഐ ഷാജഹാന്‍, എസ്.സി.പി.ഒ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.