സൈനികന് അന്ത്യാഞ്ജലി അര്‍പ്പിക്കരുതെന്ന് ബിജെപിക്കാരോട് ഡിഎംകെ‍ മന്ത്രി ; പളനിവേല്‍ ത്യാഗരാജന് ചെരിപ്പേറ് ; 5 ബിജെപിക്കാര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മധുര: വീരമൃത്യു വരിച്ച സൈനികന് ബിജെപിക്കാര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കേണ്ടെന്ന് ഇത് തമിഴ്നാട് സര്‍ക്കാരിന്‍റെ പരിപാടിയാണെന്നും പറഞ്ഞ തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രിയുടെ വാഹനത്തിന് നേരെ ചെരിപ്പെറിഞ്ഞ് ബിജെപിക്കാര്‍. പളനിവേല്‍ ത്യാഗരാജന്‍റെ കാറിന് നേരെയാണ് മധുര വിമാനത്താവളത്തിന് മുന്നില്‍ വെച്ച്‌ ചെരിപ്പേറുണ്ടായത്. ഇതിന്‍റെ പേരില്‍ പോലീസ് അഞ്ച് ബിജെപിക്കാരെ അറസ്റ്റ് ചെയ്തു. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മന്ത്രിയുടെ കാറിന് നേരെ മധുര എയര്‍പോര്‍ട്ടിന് മുന്നില്‍വെച്ച്‌ ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ ശിക്ഷാനിയമം 506, 341, 34 എന്നിവകുപ്പുകള്‍ പ്രകാരം കേസ് ചാര്‍ജ് ചെയ്തു. ഇതേക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് മധുര പോലീസ് കമ്മീഷണര്‍ പറഞ്ഞു.

വ്യാഴാഴ്ച ജമ്മു കശ്മീരിലെ രജൗറിയില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതുപ്പട്ടി ഗ്രാമത്തിലെ റൈഫിള്‍മാന്‍ ഡി. ലക്ഷ്മണന് ആദരാഞ്ജലി അര്‍പ്പിക്കാനാണ് മന്ത്രി പോയത്. അന്ത്യോപചാരച്ചടങ്ങിന് സൈനികന്‍റെ ഭൗതികാവശിഷ്ടം ഗ്രാമത്തില്‍ എത്തിയിരുന്നു. ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൊല്ലപ്പെട്ട സൈനികന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

അതിന് ശേഷമാണ് ഡിഎംകെ മന്ത്രിയും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. ഡിഎംകെ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിക്ക് എന്തിനാണ് ബിജെപിക്കാര്‍ എത്തിയതെന്ന് മന്ത്രി ചോദിച്ചതോടെയാണ് പ്രശ്നംതുടങ്ങിയത്. മധുരൈ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്ന പളനിവേല്‍ ത്യാഗരാജന്‍റെ വാഹനം ചില ബിജെപിക്കാര‍് തടഞ്ഞു. ഇവരില്‍ ചിലര്‍ ചെരിപ്പെറിഞ്ഞതായും പറയുന്നു. ഇത് വാഹനത്തിന്‍റെ ചില്ലില്‍ തട്ടിയതായും ആരോപണമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...