ബേക്കറിയില്‍ സിഗരറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് യുവാക്കള്‍ സംഘം ചേര്‍ന്ന് കടയുടമയെ മര്‍ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

അടിമാലി : ബേക്കറിയില്‍ സിഗരറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് യുവാക്കള്‍ സംഘം ചേര്‍ന്ന് കടയുടമയെ മര്‍ദിച്ചതായി പരാതി. അക്രമത്തില്‍ വ്യാപാരികള്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്കേറ്റു. സിഗരറ്റ് ആവശ്യപ്പെട്ട് ബേക്കറിയിലെത്തിയ യുവാക്കളോട് കട അടയ്ക്കുകയാണെന്ന് അറിയിച്ചതാണ് പ്രകോപനത്തിനു കാരണമെന്നു വ്യാപാരികള്‍ പറയുന്നു. കട അടയ്ക്കുകയണെന്നും നല്‍കാന്‍ കഴിയില്ലെന്നും അറിയിച്ചതോടെ പ്രകോപിതരായ അക്രമികള്‍ മുഹമ്മദ് അലിയുടെ തലയില്‍ കമ്പിവടികൊണ്ട് അടിച്ച്‌ മുതുകില്‍ സ്റ്റീല്‍ കത്തി കുത്തിയിറക്കി.

സ്ഥലത്തുണ്ടായിരുന്നവര്‍ ഉടനെ മുഹമ്മദ് അലിയെ ആശുപത്രിയിലെത്തിച്ചു. 3 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കുത്തിയ കത്തിയുടെ കഷ്ണം എടുത്തു നീക്കിയത്. അടിമാലി പോലീസ് സ്റ്റേഷന് എതിര്‍വശത്ത് ബേക്കറി നടത്തുന്ന മേട്ടുപ്പാളയം സ്വദേശികളായ മുഹമ്മദ് അലി (26), സക്കീര്‍ ഹുസൈന്‍ (34), ബേക്കറി ജീവനക്കാരന്‍ എസ്.സൂര്യ (29), കല്ലാര്‍കുട്ടിയിലെ വ്യാപാരി വടക്കേക്കര ഷംനാദ് (30), മുതിരപ്പുഴ ചക്കിയാനിക്കുന്നേല്‍ അഭിജിത് (22) എന്നിവരാണ് അക്രമത്തില്‍ പരിക്കേറ്റ മറ്റുള്ളവര്‍.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...