പാലാ: രാമപുരത്ത് കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലെത്തിയ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനുനേരെ കല്ലേറ്. ഷൈനി സന്തോഷിന്റെ വീടിനുനേരെയാണ് കല്ലേറുണ്ടായത്.കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതയായ ഷൈനി എല്‍ഡിഎഫിന്റേയും സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചിരുന്നു.കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലെത്തിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഷൈനി സന്തോഷ് പറഞ്ഞു. യുഡിഎഫിന് വലിയ സ്വാധീനമുള്ള പഞ്ചായത്തില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണത്തിലെത്തിയത്. ജോസഫ് വിഭാഗം ഭരണത്തിന് തടസ്സം സൃഷ്ടിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഷൈനി യുഡിഎഫ് വിട്ടത്.
കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലെത്തിയ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനുനേരെ കല്ലേറ്
RECENT NEWS
Advertisment