സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

വ​ള്ളി​കു​ന്നം:  സ​ഹ​ക​ര​ണ ബാ​ങ്ക് ശാ​ഖ​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍.  ക​ട്ട​ച്ചി​റ കാ​ട്ടി​രേ​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍ നി​സാ​മാ​ണ് (പോ​ത്ത് ന​സിം -20) പി​ടി​യി​ലാ​യ​ത്.  ക​ട്ട​ച്ചി​റ പാ​റ​ക്ക​ല്‍ മു​ക്കി​ലെ ഭ​ര​ണി​ക്കാ​വ് ബാ​ങ്ക് ശാ​ഖ ഓ​ഫി​സി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ പോ​ച്ചി​രേ​ത്ത​റ്റ്​ പ​ടീ​റ്റ​തി​ല്‍ ഉ​ത്ത​മ​നെ​യാ​ണ് ( 66) മ​ര്‍​ദി​ച്ച​ത്.

ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി ജോ​ലി​ക്കി​ടെ ഓ​ഫി​സി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ത​ല​ക്കും മു​ഖ​ത്തും വ​ടി​കൊ​ണ്ടും ചെ​ടി​ച്ച​ട്ടി​കൊ​ണ്ടും ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.  കൃ​ത്യ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ വ​ള്ളി​കു​ന്നം പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഇ​ഗ്നേ​ഷ്യ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്​​പെ​ക്ട​ര്‍ ഗോ​പ​കു​മാ​ര്‍, എ.​എ​സ്.​ഐ ബ​ഷീ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ജ​യ​രാ​ജ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ വി​ഷ്ണു, ജി​ഷ്ണു, ക​ണ്ണ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.  പോ​ലീ​സി​നെ​ക്ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ സാ​ഹ​സി​ക​മാ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്; സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...

ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ നിഗൂഢ ദ്വീപ് പ്രത്യക്ഷപ്പെട്ടു; പെട്ടെന്ന് അപ്രത്യക്ഷമായ സംഭവത്തിൽ കാനഡയിൽ...

0
കൊളംബിയ: കാനഡയിലെ റിസർവോയറിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ദ്വീപ് കുറച്ച് ദിവസങ്ങൾക്ക്...