മണ്ണെണ്ണ വില കുറച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യത്ത് റേഷന്‍ മണ്ണെണ്ണ വില ലിറ്ററിനു 13 രൂപ കുറച്ച്‌ 89 രൂപയാക്കി. ഇതുവരെ 102 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. മുന്‍വര്‍ധന നടപ്പാക്കാത്തതിനാല്‍ കേരളത്തിലെ വില ഇതുവരെ 84 രൂപയായിരുന്നു. തുടര്‍ന്നുള്ള വില സംസ്ഥാന സര്‍ക്കാരാണു തീരുമാനിക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ഏപ്രിലില്‍ നിശ്ചയിച്ച വിലയാണ് 84 രൂപ. പഴയ സ്റ്റോക്ക് മണ്ണെണ്ണ ഉള്ളതിനാല്‍ വില കൂട്ടേണ്ടതില്ലെന്നു അന്ന് തീരുമാനിച്ചു. ജൂണില്‍ 88 രൂപയായും ജൂലൈയില്‍ 102 രൂപയായും വില കൂട്ടിയപ്പോഴും പഴയ സ്റ്റോക്ക് ഉള്ളതിനാല്‍ കേരളത്തില്‍ വില കൂട്ടാതെ പിടിച്ചുനിന്നു.

അതേസമയം, നോണ്‍ പിഡിഎസ് മണ്ണെണ്ണയായി 20,000 കിലോലീറ്റര്‍നല്‍കാമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പൂരി ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിനെ അറിയിച്ച സാഹചര്യത്തില്‍ മണ്ണെണ്ണ വിതരണം നടത്തണമെങ്കില്‍ അധിക വില ഈടാക്കാതെ കേരളത്തിന് പിടിച്ചുനില്‍ക്കാനാകില്ല. പിഡിഎസ് വിഹിതമായി കേരളത്തിനുള്ള മണ്ണെണ്ണയില്‍ കേന്ദ്രം കുറവു വരുത്തിയ സാഹചര്യത്തിലാണ് നോണ്‍ പിഡിഎസ് വിഹിതം ആവശ്യപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

പാനൂരിൽ അഞ്ചുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
കണ്ണൂർ: പാനൂരിൽ അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി...

ബിഹാറില്‍ പ്രളയജലത്തോടൊപ്പം ഒഴുകിവന്ന അജ്ഞാത മത്സ്യങ്ങൾ കഴിക്കരുതെന്ന് മുന്നറിയിപ്പ്

0
ബഗഹ: നേപ്പാള്‍ പ്രളയത്തെ തുടര്‍ന്ന് ബിഹാറിലെ ഗന്ധക് നദി ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്ക്...