വടകര : പുതുപ്പണം കറുകയില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണ സംഭവത്തില്‍ 32 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വീടിനുനേരെ നടന്ന അക്രമം ഉള്‍പ്പെടെയുള്ള രണ്ട് സംഭവങ്ങളിലാണ് കേസെടുത്തത്. പുത്തന്‍പുരയില്‍ അജ്മലിന്റെ പരാതിയില്‍ 17 പേര്‍ക്കെതിരെയും വീട് ആക്രമിച്ച കേസില്‍ അല്നജാത്തില് സറീനയുടെ പരാതിയില്‍ 15 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് വീടിനു നേര്‍ക്കും ലീഗ് പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടന്നത്. അക്രമത്തില്‍ പരിക്കേറ്റവരെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കറുകയില്‍ ആഴ്ചകള്‍ക്ക് മുമ്പ് ലീഗ് – എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ ഇരുവിഭാഗത്തിലും ഉള്‍പെട്ടവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് ചേര്‍ത്ത് കേസെടുത്തതിനെതിരെ ലീഗ് സമരരംഗത്തിറങ്ങിയിരുന്നു. ആക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ലീഗ് ആവശ്യപ്പെട്ടു.