അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കഞ്ചാവ് വില്‍പ്പന സംബന്ധിച്ച വിവരം എക്‌സൈസിന് ചോര്‍ത്തിനല്‍കിയെന്ന് ആരോപിച്ച്‌ അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. കുറ്റപ്പുഴ കണ്ടത്തിന്‍കരയില്‍ വീട്ടില്‍ രാഹുല്‍ രാജന്‍ (24) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 10ന് കിഴക്കന്‍മുത്തൂര്‍ നാട്ടുകടവ് പയ്യാംപ്ലാത്ത വീട്ടില്‍ തോമസ് ജോസഫ് (39) നെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ് നടന്നത്. ഗുരുതരമായി പരിക്കേറ്റ തോമസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സയിലാണ്. ഫ്ളക്സ് മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

കഞ്ചാവ് കൈവശം വെച്ചതിന് രാഹുല്‍രാജിനെ പ്രതിയാക്കി എക്‌സൈസ് കേസെടുക്കുകയും ഇയാളുടെ ബൈക്ക് കഞ്ചാവ് സഹിതം പിടികൂടുകയും ചെയ്തു. തോമസ് ഒറ്റുകൊടുത്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിനിടെ രാഹുലിനും പരിക്കേറ്റിരുന്നു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...