Thursday, July 3, 2025 8:44 am

ഉത്തരേന്ത്യയില്‍ നടക്കുന്ന മുസ്ലീം വിരുദ്ധ കലാപങ്ങള്‍ അവസാനിപ്പിക്കണം : പോപ്പുലര്‍ ഫ്രണ്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉത്തരേന്ത്യയില്‍ നടക്കുന്ന മുസ്ലീം വിരുദ്ധ കലാപങ്ങള്‍ അവസാനിപ്പിക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട്. വംശീയ കലാപങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന ത്രിപുര ഉള്‍പ്പെടെ രാജ്യത്താകമാനം ഫാസിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടാവണമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ ആവശ്യപ്പെട്ടു.

ത്രിപുരയിലെ മുസ്ലീങ്ങളെ രക്ഷിക്കുക, അക്രമം അവസാനിപ്പിക്കുക, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് തക്ക ശിക്ഷ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരന്മാര്‍ക്ക് ഭരണഘടനാപരമായ പരിരക്ഷയും സംരക്ഷണവും നല്‍കാന്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുമ്പോള്‍ ജനകീയ പ്രതിരോധമാണ് പരിഹാരം. ദുര്‍ബല ജനവിഭാഗങ്ങള്‍ കാവിഭീകരതക്കിരയായി തെരുവില്‍ പിടഞ്ഞ് വീഴുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വാചകക്കസര്‍ത്ത് നടത്തി നിര്‍വൃതി അടയേണ്ടവരല്ല മതേതര രാഷ്ട്രീയ നേതാക്കള്‍. ഇരകളെ ചേര്‍ത്ത് നിര്‍ത്തി സംരക്ഷിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു

ജില്ലാ പ്രസിഡന്റ് എസ് സജീവ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമത്തില്‍ പോപ്പുലര്‍ ഫ്രണ്ട് തിരുവനന്തപുരം സോണല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു. കുലശേഖരപതിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ എ ആര്‍ ബുഹാരി, എച്ച് സബീര്‍, ഷാനവാസ് മുട്ടാര്‍, അനീഷ് പറക്കോട്, അബ്ദുല്‍ വാഹിദ്, അജ്മല്‍ കോന്നി നേതൃത്വം നല്‍കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ ഫണ്ട് തട്ടിപ്പാരോപണത്തിൽ പരാതിക്കാരിയുടെ മൊഴിയെടുത്തു

0
എറണാകുളം : വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വീട് നിർമ്മിക്കാനായി ലക്ഷങ്ങൾ പിരിച്ചെടുത്ത...

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം. രജിസ്ട്രാർ...

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം പുറത്ത്

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ്...

ഘാനയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

0
അക്ര: ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍...