മോൻസനെതിരായ പരാതി ; പെണ്‍കുട്ടിയെ പൂട്ടിയിട്ടതില്‍ കേസില്ല – പരാതി അട്ടിമറിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളമശേരി മെഡിക്കൽ കോളേജിനെതിരായ അതിജീവിതയുടെ പരാതി അട്ടിമറിച്ച് പോലീസ്. മോന്‍സനെതിരെ പരാതി നൽകിയ പെൺകുട്ടിയെ പൂട്ടിയിട്ടതിൽ മൂന്നു ദിവസമായിട്ടും എഫ്ഐആർ റജിസ്റ്റർ ചെയ്തില്ല. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതും പൂട്ടിയതും ലേബർ റൂമിലെ ഡോക്ടർമാരാണ്. സിസിടിവി ദൃശ്യങ്ങള്‍ നല്‍കാതെ മെഡിക്കല്‍ കോളേജും ഒത്തുകളി തുടരുകയാണ്.

സംഭവം നടന്ന ദിവസം കളമശേരി സ്റ്റേഷനിലെത്തിയെങ്കിലും പരാതി നല്‍കാന്‍ സാധിക്കാത്തതോടെ കൊച്ചി നോ‍ര്‍ത്ത് വനിതാ പോലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. മൊഴിയുടെ പകര്‍പ്പ് പോലും പെണ്‍കുട്ടിക്ക് കൈമാറിയില്ല. പരാതി കൊച്ചി ഡിസിപി വഴി ക്രൈംബ്രാഞ്ചിന് കൈമാറിയെന്നാണ് പോലീസിന്റെ വിശദീകരണം.

എഫ്ഐആർ റജിസ്റ്റർ ചെയ്യാതെയാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പെൺകുട്ടി പറഞ്ഞു. കളമശേരി മെഡിക്കൽ കോളജിലാണ് മോൻസന്റെ മകൻ പഠിക്കുന്നതും പ്രാക്ടീസ് ചെയ്യുന്നതും. മോൻസനുമായി അടുപ്പമുള്ള ഡോക്ടർമാരാണ് ലേബർ റൂമിലുണ്ടായിരുന്നത്. വൈദ്യപരിശോധന വേണ്ടെന്ന് പറഞ്ഞ് പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ മുറിക്കുള്ളിൽ പൂട്ടിയിട്ടു. തുടർന്ന് ബലംപ്രയോഗിച്ച് മുറിതുറന്ന് അവിടെനിന്നും ഓടുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....