നുസൈറത്ത് മേഖലയിൽ ആക്രമണം ശക്തം ; കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയി ഉയർന്നു, 698 പേർക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ്: മധ്യ ഗാസയിലെ നുസൈറത്ത് മേഖലയിൽ ശനിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയെന്ന് ഹമാസ്. 698 പേർക്ക് പരിക്കേറ്റു. 64 കുട്ടികളും 57 സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ തങ്ങൾ ബന്ദികളാക്കിയ നിരവധി ഇസ്രയേലികളുമുണ്ടെന്നും ഹമാസ് ആരോപിക്കുന്നു. ആക്രമണങ്ങൾക്കിടെ നടന്ന പ്രത്യേക ദൗത്യത്തിലൂടെ നാല് ബന്ദികളെ ഇസ്രയേൽ സൈന്യം രക്ഷിച്ചിരുന്നു. മേഖലയിൽ ഹമാസുമായി കര, വ്യോമ മാർഗ്ഗം ശക്തമായ ഏറ്റുമുട്ടലാണുണ്ടായത്. ഇതിനിടെ ബന്ദിളെ മോചിപ്പിക്കാൻ നടത്തിയ രണ്ട് മണിക്കൂർ നീണ്ട സങ്കീർണമായ ഓപ്പറേഷനിടെ ജീവൻ നഷ്ടമായവരുടെ എണ്ണം 100 താഴെയാണെന്ന് ഇസ്രയേൽ പറയുന്നു. ബന്ദികളെ രക്ഷിക്കുന്നതിനിടെ ഒരു ഇസ്രയേലി സൈനികനും കൊല്ലപ്പെട്ടിരുന്നു.അഭയാർത്ഥി ക്യാമ്പായ നുസൈറത്തിൽ ആയിരങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. ഇതിനിടെ, ഇന്നലെയും മദ്ധ്യഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നു. ദെയ്‌ർ അൽ – ബലാഹിലും അൽ – ബുറെയ്ജിലും വീടുകൾക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ആക്രമണം ചെറുത്ത് യുഎഇ ; രാജ്യം സുരക്ഷിതമെന്ന് സൈബർ സുരക്ഷാ കൗൺസിൽ

0
അബുദാബി : രാജ്യത്തെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ചെറുത്ത് യുഎഇ....

അമേരിക്കൻ – ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സേന മേധാവികൾക്ക് പകരക്കാരെ നിയമിച്ച് ഇറാൻ പരമോന്നത...

0
ടെഹ്റാൻ : ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്...

വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

0
അഹമ്മദാബാദ് : അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ....

വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍

0
അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ്...