സൗദി അറേബ്യയ്‌ക്കെതിരായ ആക്രമണങ്ങൾ : ഹൂതി വിമതർക്ക് മുന്നറിയിപ്പുമായി ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ: സൗദി അറേബ്യയ്‌ക്കെതിരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്ന യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഹൂതികളുടെ നടപടികളെ രൂക്ഷമായി വിമർശിച്ചത്. ഹൂതികൾ വളരെ മോശമായാണ് പെരുമാറുന്നതെന്നും, അമേരിക്ക ശക്തമായി തിരിച്ചടിച്ച കാലഘട്ടം അവർ മറന്നുപോയെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില വർദ്ധിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഹൂതികൾ സൗദി അറേബ്യയ്ക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി താൻ സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും, സൗദിക്കൊപ്പം ചേർന്ന് ഹൂതികൾക്കെതിരെ സൈനിക നടപടിയിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ട്രംപ് നേരിട്ട് മറുപടി നൽകിയില്ല. അത്തരം കാര്യങ്ങൾ മുൻകൂട്ടി വെളിപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു വൈറ്റ് ഹൗസിൽ നിന്ന് അലാസ്കയിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. 2025 മാർച്ചിൽ അമേരിക്ക ഹൂതി കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന്‌ ഇരയാക്കി ; മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

0
ശാസ്താംകോട്ട : മദ്രസ പഠനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയെന്ന...

പെൺകുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈം​ഗികാതിക്രമം ; കാറിന്റെ ഡിക്കിയിൽനിന്ന് റോബോട്ടിനെ പിടികൂടി പോലീസ്

0
ബെർലിൻ: പെൺകുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈം​ഗികാതിക്രമം. ജർമനിയിലെ കൊളോൺ ന​ഗരത്തിലെ ഒരു...

കസ്റ്റഡിയിൽ ക്രൂരമർദനം : വിദ്യാർഥിക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

0
തിരുവനന്തപുരം : പോലീസ് കസ്റ്റഡിയിൽ മർദനമേറ്റ വിദ്യാർഥിക്ക് രണ്ട് ലക്ഷം രൂപ...

സൗദിയിലെ അരാംകോയുടെ ആസ്ഥാനത്ത് ഹൂതികളുടെ ആക്രമണം ; കെട്ടിടത്തിൽ തീപിടിത്തം

0
ദഹ്റാൻ : സൗദിയിലെ അരാംകോ എണ്ണ കമ്പനിയുടെ ദഹ്റാനിലുള്ള ആസ്ഥാനത്തിന് നേരെ...