കോൺസ്റ്റബിളായ ഭാര്യ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ ; പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : പോലീസ് കോൺസ്റ്റബിളായ സ്മിത മാനെയെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കോൺസ്റ്റബിളായ ഭർത്താവ് സച്ചിൻ മാനെ അറസ്റ്റിൽ. സ്മിതയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് സച്ചിൻ മാനെ കഴിഞ്ഞ 8 ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സ്മിത വീട്ടിൽ നിന്ന് പറയാതെ പോയതാണെന്നും അയാൾ കുടുംബത്തെ അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ കങ്കാവ്‌ലി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന കോൺസ്റ്റബിളായ സ്മിത മാനെയുടെ മൃതദേഹം ഞായറാഴ്ച ബിഡ്‌വാഡി-ഹുമ്പർണെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞ് സ്മിതയുടെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ തറയിൽ മുറിച്ച നിലയിൽ നീണ്ട മുടിയിഴകൾ കണ്ടെത്തിയത് സംശയത്തിനിടയാക്കി. തുടർന്ന് ഇവരുടെ മകനോട് വിവരങ്ങൾ ആരാഞ്ഞപ്പോൾ ‘അച്ഛൻ രാത്രി അമ്മയെ ബെൽറ്റുകൊണ്ട് അടിച്ചു. അമ്മ കുളിമുറിയിൽ വീണു’ എന്നായിരുന്നു കുട്ടിയുടെ വാക്കുകൾ.

സ്വഭാവദൂഷ്യം ആരോപിച്ച് സ്മിതയെ സച്ചിൻ മാനെ ചോദ്യം ചെയ്യുകയും നിരന്തരം ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തിരുന്നതായി കാട്ടി സ്മിതയുടെ സഹോദരി രേഷ്മ ജാദവ് പോലീസിനു പരാതി നൽകി. ഇയാളുടെ പീഡനം സഹിക്കവയ്യാതെ സ്മിത ആത്മഹത്യ ചെയ്തതാവാം എന്നാണ് കരുതിയതെങ്കിലും ഇവരുടെ മകന്റെ വാക്കുകൾ കൊലപാതകമെന്ന സംശയം ഉയർത്തുന്നതായി കുടുംബം പറയുന്നു. പോലീസും ഫോറൻസിക് സംഘവും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ബെൽറ്റ്, സ്മിതയുടെ മൊബൈൽ ഫോൺ, തറയിൽ നിന്ന് കണ്ടെത്തിയ മുടിയിഴകൾ എന്നിവ അവർ കണ്ടെത്തുകയും പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. ഭർത്താവ് സച്ചിൻ മാനെക്കെതിരെ കേസെടുത്ത പോലീസ് അയാളെ അറസ്റ്റ് ചെയ്തു. സച്ചിൻ മാനെയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. കൂടലിലെ പോലീസ് ഇൻസ്പെക്ടർ വികാസ് ബദ്‌വെയാണ് കേസ് അന്വേഷിക്കുന്നത്. സ്മിതയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോലാപ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏത്തക്കായവില നൂറിലേക്ക് ; പച്ചക്കായക്കും പഴത്തിനും വില കുത്തനെ കൂടി

0
കറുകച്ചാൽ : ഓണം കഴിഞ്ഞാൽ വിലയിടിയുന്ന പതിവ് തെറ്റിച്ച് ഏത്തക്കായ കുതിയ്ക്കുന്നു....

ഗ്യാനേഷ് കുമാർ രാജി ; ഡിവൈഎഫ്ഐ – എസ്എഫ്ഐ സംയുക്ത പ്രതിഷേധം ഇന്ന് ഡൽഹിയിൽ

0
ഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള...

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന്‌ ഇരയാക്കി ; മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

0
ശാസ്താംകോട്ട : മദ്രസ പഠനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയെന്ന...

പെൺകുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈം​ഗികാതിക്രമം ; കാറിന്റെ ഡിക്കിയിൽനിന്ന് റോബോട്ടിനെ പിടികൂടി പോലീസ്

0
ബെർലിൻ: പെൺകുട്ടിക്ക് നേരേ റോബോട്ടിന്റെ ലൈം​ഗികാതിക്രമം. ജർമനിയിലെ കൊളോൺ ന​ഗരത്തിലെ ഒരു...