അട്ടക്കുഴി റോഡ് തകർന്നു ; ദുരിതത്തില്‍ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അട്ടക്കുഴി റോഡിലുള്ളത് കുഴികൾ മാത്രം. ഒന്നേകാൽ കിലോ മീറ്റർ വരുന്ന റോഡിലെ ടാറിംഗ് പൂർണമായി തകർന്നു. തദ്ദേശസ്ഥാപനങ്ങളിൽ ഫണ്ടില്ലാത്തത്കാരണം ഗ്രാമീണറോഡുകൾ മിക്കതും തകർച്ചയിലാണ്. പാണ്ടനാട് പഞ്ചായത്ത് രണ്ടാം വാർഡിൽനിന്നാണ് റോഡു തുടങ്ങുന്നത്. പാടശേഖരത്തിനു നടുവിലൂടെയാണ് റോഡു നിർമ്മിച്ചിരിക്കുന്നത്. വെള്ളം കയറാതിരിക്കാൻ ഉയർത്തിയാണ് നിർമ്മിച്ചതും. എന്നാൽ ടാറിംഗ് തകർന്നതോടെ സഞ്ചാരയോഗ്യമല്ലാതെയായി. തിരുവൻവണ്ടൂർ ക്ഷേത്രം, വനവാതുക്കര കത്തോലിക്കാ പള്ളി, പാണ്ടനാട് മാർത്തോമ്മാ വലിയപള്ളി എന്നിവിടങ്ങളിലേക്കു പോകുന്നത് ഈ റോഡിലൂടെയാണ്.

പുതിയ സാമ്പത്തികവർഷത്തിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് സഹായധനം അനുവദിക്കാത്തതിനാലാണ് ഗ്രാമീണറോഡുകളുടെ തകർച്ച പൂർണമായതെന്ന് ആക്ഷേപം ശക്തമാണ്. ചെങ്ങന്നൂരിൽ മുളക്കുഴ ഒഴിച്ചുള്ള പഞ്ചായത്തുകൾക്ക് തനതുവരുമാനം ശുഷ്‌കമാണ്. ശമ്പളംകൊടുക്കാൻ പോലും ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ തുകയിൽ കുറവുവന്നാൽ പഞ്ചായത്തുകൾ വീണ്ടും പ്രതിസന്ധിയിലാകും. തകർന്ന റോഡുകളെക്കുറിച്ച് പരാതികൾ വ്യാപകമായതോടെ ചില പഞ്ചായത്തുകൾ കരാറുകാരുടെ യോഗം വിളിച്ചിരുന്നു. എന്നാൽ പ്രവ്യത്തികൾ ഏറ്റെടുക്കാമെന്ന് കരാറുകാർ ഉറപ്പു നൽകിയിട്ടില്ല. കഴിഞ്ഞ വർഷത്തെ പദ്ധതികൾ പൂർത്തിയാക്കണമെങ്കിൽപ്പോലും സഹായം ആവശ്യമാണ്. ഇതിനായി പദ്ധതികൾ പുതുക്കി ജില്ലാ ആസൂത്രണസമിതിക്കു നൽകാനായി തയാറാക്കിയിട്ടുണ്ട്. എന്നാൽ അറ്റ കുറ്റപ്പണികളടക്കം എത്ര രൂപ അനുവദിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ജില്ലാ ആസൂ ത്രണസമിതി യോഗം ചേരുന്നതും നീളുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....