അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ല്‍ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ വി​ചാ​ര​ണ​ക്കോ​ട​തി ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ല്‍ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ വി​ചാ​ര​ണ​ക്കോ​ട​തി ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു. ജാ​മ്യം റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ ര​ണ്ടും അ​ഞ്ചും പ്ര​തി​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി. തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് സ്റ്റേ. ​ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യം വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് എ​ങ്ങ​നെ റ​ദ്ദാ​ക്കാ​നാ​കു​മെ​ന്ന് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ കോ​ട​തി ആ​രാ​ഞ്ഞു. ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്തി​ന്റെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

ഹ​ര്‍​ജി​യി​ല്‍ സ​ര്‍​ക്കാ​രി​നു നോ​ട്ടി​സ് അ​യ​യ്ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. കേ​സി​ലെ ര​ണ്ട്, അ​ഞ്ച് പ്ര​തി​ക​ളാ​യ മ​ര​ക്കാ​ര്‍, രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് ജാ​മ്യം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച്‌ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ച്ചു എ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് മ​ണ്ണാ​ര്‍​ക്കാ​ട് എ​സ്‌​സി​എ​സ്ടി കോ​ട​തി ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ​ത്. കേ​സി​ല്‍ ഹൈ​ക്കോ​ട​തി​യാ​ണ് പ്ര​തി​ക​ള്‍​ക്കു ജാ​മ്യം അ​നു​വ​ദി​ച്ച​ത്. വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് ഇ​തെ​ങ്ങ​നെ റ​ദ്ദാ​ക്കാ​നാ​വു​മെ​ന്ന് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ കോ​ട​തി ആ​രാ​ഞ്ഞു. കേ​സി​ലെ ര​ണ്ട്, അ​ഞ്ച് പ്ര​തി​ക​ളാ​യ മ​ര​ക്കാ​ര്‍, രാ​ധാ​കൃ​ഷ്ണ​ന്‍ എന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ജ​സ്റ്റി​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് പ​രി​ഗ​ണി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി സിജെപി

0
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സിജെപി...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....