ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു ; 28 വയസുകാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ പീഡിപ്പിച്ച കേസിൽ 28 വയസുകാരൻ അറസ്റ്റിൽ. മുംബൈ മഹാരാഷ്ട്രയിൽ പൊവായിലാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച സംഭവം നടന്നത്. ശേഷ്റാവു ഷിൻഡെ എന്ന യുവാവിനെയാണ് സംഭവം നടന്ന് മണിക്കൂറുകൾക്കകം പോലീസ് പൊക്കിയത്. സംഭവത്തെക്കുറിച്ച് പോലീസിന്റെ വിശദീകരണം; യുവതിയെ താൻ ട്രാൻജെൻഡർ വ്യക്തിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ദൃഷ്ടിദോഷം മാറ്റാനെന്ന വ്യാജേനയാണ് പ്രതി വീടിനുള്ളിൽ കടന്നത്. വീട്ടിൽ പ്രവേശിച്ച ഇയാൾ നേരെ കിടപ്പുമുറിയിലേക്കാണ് പോയത്.

അവിടെവെച്ച് അതിജീവിതയെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും തുടർന്ന് ലൈംഗിക അതിക്രമം നടത്തുകയും ചെയ്തതായി പോലീസ് പറയുന്നു. സംഭവത്തിൽ പരാതിയെ തുടർന്ന് പൊവായ് പോലീസ് സ്റ്റേഷനിൽ ലൈംഗിക അതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സാരി ധരിച്ച പ്രതി ഓട്ടോറിക്ഷയിൽ താനെയിലെ ഖാരേഗാവിലുള്ള ഒരു ചേരി പ്രദേശത്തേക്ക് പോകുന്നതായി പോലീസ് കണ്ടെത്തി. ഇവിടെ എത്തി നടത്തിയ അന്വേഷണത്തിൽ പ്രതി ട്രാൻസ്ജെൻഡറായി അഭിനയിച്ചതിന് പുറമെ യാചകനായും വേഷം കെട്ടിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പ്രതിയെ അവിടെ നിന്നുതന്നെയാണ് അറസ്റ്റുചെയ്തതെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...