മധു കേസിൽ നിന്ന് പിന്മാറാൻ വീണ്ടും ഭീഷണി ; മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കേസിൽ നിന്ന് പിന്മാറാൻ മുക്കാലി സ്വദേശി അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയും സഹോദരിയും. പുതിയ വീട് കെട്ടിത്തരാമെന്നും കേസിന് പിറകെ പോകാതെ,സുഖമായി ജീവിക്കൂ എന്ന് പറഞ്ഞെന്നും സഹോദരി മല്ലി പറയുന്നു. മധുവിന്റെ അമ്മ മല്ലി നൽകിയ പരാതിയിൽ മണ്ണാർക്കാട് മുൻസിഫ് കോടതി അബ്ബാസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടു. വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ നിർദേശമുണ്ടായിട്ടും സാക്ഷികൾ കൂറുമാറുന്നതിൽ കുടുംബം ആശങ്കയിലാണ്.

നഷ്ടപ്പെട്ടത് സ്വന്തം മകനെ. നീതിതേടിയുള്ള പോരാട്ടം. തിരിച്ചടിയായി സാക്ഷികളുടെ കൂറുമാറ്റം. ബന്ധുക്കൾ പോലും കോടതിയിൽ മൊഴിമാറ്റി.
കേസിൽ നിന്ന് പിന്മാറാൻ പ്രലോഭനങ്ങളും ഭീഷണിയും. അട്ടപ്പാടി മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ വിചാരണ തുടരുമ്പോൾ ഇപ്പോൾ ഏറ്റവും ഒടുവിൽ കേസുമായി മുന്നോട്ട് പോകരുതെന്ന് മുക്കാലി സ്വദേശി അബ്ബാസ് ഭീഷണിപ്പെടുത്തിയെന്ന് മധുവിൻ്റെ അമ്മ മല്ലി പറയുന്നു.

പുതിയ വീട് കെട്ടിത്തരാമെന്നും കേസിന് പിറകെ പോകാതെ,സുഖമായി ജീവിക്കൂ എന്ന് പറഞ്ഞെന്നും മധുവിന്റഎ കുടുംബം നൽകിയ പരാതിയിൽ പറയുന്നു.ഭീഷണി ഭയന്ന് സഹികെട്ട് താമസം പോലും മാറേണ്ട സാഹചര്യമാണെന്നും മധുവിന്റെ കുടുംബം പറയുന്നു. 122 സാക്ഷികളുള്ള കേസിൽ ഇതുവരെ 19 പേരെ വിസ്തരിച്ചു. ഇതിൽ ഒമ്പത് പേരും മൊഴിമാറ്റി. വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ ജില്ലാ ജഡ്ജി നിർദേശിച്ചിട്ടും കൂറുമാറ്റം തടയാൻ ആകുന്നില്ല. പ്രതികളുടെ സ്വാധീനത്തിലാണ് പ്രോസിക്യൂഷൻ സാക്ഷികളെന്ന് കുടുംബം ആരോപിക്കുന്നു. നാളെ ഇരുപതാം സാക്ഷി മയ്യൻ എന്ന മരുതനെ വിസ്തരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...