കുളിമുറിയില്‍ മൊബൈല്‍ ക്യാമറ, യുവതി അലറിക്കരഞ്ഞു ; ഫോണെടുക്കാനെത്തിയ യുവാവിനെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഒളിപ്പിച്ചുവച്ച യുവാവ് പിടിയിൽ. ബാലുശ്ശേരി കരുമല മഠത്തിൽ റിജേഷിനെയാണ് (31) പോലീസ് പിടികൂടിയത്. കോഴിക്കോടാണ് സംഭവം. കഴിഞ്ഞ ദിവസമാണ് വീട്ടിലെ കുളിമുറിയിൽ കയറിയ സ്ത്രീ മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ കണ്ടത്. സംശയം തോന്നി പരിശോധിച്ച യുവതി ഫോണില്‍ ക്യാമറ ഓണായിരിക്കുന്നത് കണ്ട് ബഹളം വെയ്ക്കുകയായിരുന്നു.

ഇതിനിടെ പുകിലൊന്നുമറിയാതെ ഫോൺ എടുക്കാൻ വന്ന യുവാവിനെ ആളുകൾ കയ്യോടെ പിടികൂടി. വിവരം പോലീസില്‍ അറിയിച്ചതോടെ സ്ഥലത്തെത്തി പൊലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തു. റിജേഷ് മൊബൈൽ ഫോൺ ഉപയോഗിച്ച് ഇത്തരത്തിൽ ഒട്ടേറെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഫോൺ സൈബർ സെല്ലിന്റെ പരിശോധനക്ക് അയച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല മേൽശാന്തി നിയമനം ; സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ

0
തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനത്തിൽ സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് ദേവസ്വം ബോർഡ്...

മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം ; പ്രശ്നപരിഹാര കരാര്‍ ഇന്ന് ഒപ്പുവെക്കും

0
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനു സമീപത്തെ മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള കരാർ...

ഓർഡിനറി ബസുകൾ കുറവായ മലബാറിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തം

0
കോഴിക്കോട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങുമ്പോൾ ഓർഡിനറി ബസുകൾ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര തകർന്നു

0
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര...